ബിജെപിയെ വെട്ടിലാക്കാന്‍ ഇന്ധനനികുതി കുറച്ചേക്കും: നേട്ടം കോണ്‍ഗ്രസിന്... സംസ്ഥാനം പിരിക്കുന്ന ഇന്ധന നികുതിയില്‍ ചെറിയ കുറവെങ്കിലും വരുത്താന്‍ സി പി എം തലത്തില്‍ ആലോചന

സംസ്ഥാനം പിരിക്കുന്ന ഇന്ധന നികുതിയില്‍ ചെറിയ കുറവെങ്കിലും വരുത്താന്‍ സി പി എം തലത്തില്‍ ആലോചന. ബി.ജെ.പിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി പി എം ഇത്തരത്തില്‍ ചിന്തിക്കുന്നത്.എന്നാല്‍ മന്ത്രി തോമസ് ഐസക്കിന് ഇതിനോട് യോജിപ്പില്ല. മുഖ്യമന്ത്രി പിണറായി വിജയന് പക്ഷേ ഇന്ധന നികുതി കുറയ്ക്കാനാണ് താത്പര്യം.
സംസ്ഥാനത്ത് ഇന്ധനവില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞതോടെയാണ് സി പി എം പുനരാലോചന തുടങ്ങിയത്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിരവധി തവണ ഇന്ധന വില വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാനം വില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.
മുരളീധരന്റെ വാക്കുകള്‍ ഏറ്റു പിടിക്കാന്‍ കോണ്‍ഗ്രസും സി പി എമ്മും തീരുമാനിച്ചു.ഇത് വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും കാരണമാകും. സംസ്ഥാനത്തിന് പ്രതിമാസം 750 കോടിയോളം രൂപയുടെ ലാഭമാണ് ഇന്ധന നികുതിയില്‍ നിന്നും ലഭിക്കുന്നത്. കേന്ദ്രം വില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന് സന്തോഷമാണ്. കാരണം സംസ്ഥാനത്തിന് വരുമാനം കൂടും.
ക്രൂഡ് ഓയില്‍ വില, ട്രാന്‍പോര്‍ട്ടേഷന്‍ ചെലവ്, പ്രോസസിങ് ചെലവ്, രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ എന്നിവയ്ക്കു പുറമേ നികുതി ഇവയെല്ലാമാണ് ഇന്ധനവില നിശ്ചയിക്കുന്നത്. ആകെ വിലയുടെ പകുതിയിലധികം നികുതിയാണ്. നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത് ജനങ്ങള്‍ക്ക് പല ആനുകൂല്യങ്ങളായി നല്‍കാനാണ്. എന്നാല്‍ ഇന്ധന വില കാരണമുണ്ടാകുന്ന വില വര്‍ധനവ് സമൂഹത്തിന്റെ വിവിധ മേഖലകളെ വിനാശകരമായി ബാധിക്കും. സര്‍ക്കാര്‍ എന്ത് നേട്ടം കിട്ടുമെന്ന് അവകാശപ്പെട്ടാലും ഇന്ധന വില വര്‍ധിക്കുന്നതോടെ സാധാരണക്കാരന്റെ ജീവിത നിലവാരം കൂടുതല്‍ മോശമായി തീരും.
സംസ്ഥാന സര്‍ക്കാരിന് ജനങ്ങള്‍ക്ക് വില കുറച്ച് ഇന്ധനം കൊടുക്കണമെന്നുണ്ടെങ്കില്‍ നികുതി കുറച്ച് നല്‍കിയാല്‍ മതിയെന്നാണ് വി.മുരളീധരന്‍ പറയുന്നത്. എന്നാല്‍ നികുതി കുറയ്ക്കുന്ന പ്രശ്‌നമേ ഇല്ലെന്നാണ് തോമസ് ഐസക് പറയുന്നത്. എന്നാല്‍ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല, പലഘട്ടങ്ങളിലായി കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പ്രതികരിച്ചു.
കേരളത്തില്‍ പെട്രോള്‍ വില റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ബുധനാഴ്ച കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 25 പൈസ വര്‍ധിച്ച് 86.46 രൂപയിലെത്തി. ഡീസലിന് 27 പൈസ വര്‍ധിച്ച് 80.67 രൂപയായി. ചൊവ്വാഴ്ച പെട്രോളിന് 86.21 രൂപയും ഡീസലിന് 80.40 രൂപയുമായിരുന്നു. അതേസമയം, തിരുവനന്തപുരത്ത് ബുധനാഴ്ച ചിലയിടങ്ങളില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് അടുത്തെത്തി.
ജനുവരിയില്‍ ഇതുവരെ പെട്രോള്‍ വിലയില്‍ 2.61 രൂപയുടെയും ഡീസലിന് 2.77 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ജനുവരി ഒന്നിന് പെട്രോള്‍ ലിറ്ററിന് 83.85 രൂപയും ഡീസലിന് 77.90 രൂപയുമായിരുന്നു നിരക്ക്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഡല്‍ഹിയിലെ വില പ്രകാരം 69. 59 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കിയത്. അന്ന് ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റ് പ്രകാരം പെട്രോളിന്റെ അടിസ്ഥാന വില 27.96 രൂപയായിരുന്നു. ഏക് സൈസ് തിരുവയായി 22.98 രൂപയും ഡീലര്‍ കമ്മീഷനായി 3.54 രൂപയാണ് ഒരു ലിറ്ററില്‍ ഈടാക്കുന്നത്. ഇതിനൊപ്പം 14.79 രൂപ വാറ്റ് ചേര്‍ക്കും. ഡീലര്‍ കമ്മീഷനും വാറ്റ് ബാധകമാണ്.
അങ്ങനെയാണ് ഡല്‍ഹിയിലെ വില 69. 59 ആയത്. ഡീസലിന് 62. 29 വിലയായിരിക്കുമ്പോള്‍ ഐ ഒ. സി. വെബ് സൈറ്റില്‍ വില 31.49 രൂപയായിരുന്നു. അതായത് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയും നികുതി ചുമത്തുന്നുണ്ട്. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് എക്‌സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടി വരിക. ഉയര്‍ന്ന നിരക്കിലുള്ള സപഷ്യല്‍ നികുതികള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതില്ല. സപഷ്യല്‍ നികുതികളാണ് കേന്ദ്രം വര്‍ധിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ അവ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതില്ല. ഒരു വര്‍ഷം ഏതാണ്ട് 9300 കോടി ലിറ്റര്‍ ഡീസലും 3600 കോടി ലിറ്റര്‍ പെട്രോളും രാജ്യത്ത് ചെലവാകുന്നുണ്ടെന്നാണ് കണക്ക്.
മുരളീധരന്റെ പ്രസ്താവന ബിജെപിക്ക് വലിയ അടിയായി തീര്‍ന്നു. ഇലക്ഷന്‍ സമയത്ത് ഇത്തരമൊരു പ്രസ്താവന വേണ്ടിയിരുന്നോ എന്ന് ചിന്തിക്കുന്നവരാണ് അധികവും. പ്രസ്താവനയുടെ നേട്ടം കിട്ടിയത് കോണ്‍ഗ്രസിനാണെന്നു മാത്രം. കേന്ദ്രവും സംസ്ഥാനവും നികുതി കുറയ്ക്കാതിരുന്നാല്‍ അതിന്റെ നേട്ടം കോണ്‍ഗ്രസിന് ലഭിക്കും.
"
https://www.facebook.com/Malayalivartha























