കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കടവത്തൂര്‍ സ്വദേശിനികളായ രണ്ടു യുവതികളില്‍ നിന്നാണ് 233 ഗ്രാം സ്വര്‍ണം പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ഷാര്‍ജയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെക്കിംഗ് പരിശോധനയിലാണ് യുവതികളില്‍ നിന്നും സ്വര്‍ണം കസ്റ്റംസ് കണ്ടെത്തിയത്. തുടര്‍ന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെയിന്‍ രൂപത്തിലുള്ള സ്വര്‍ണമാണ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha























