റെഫ്രിജറേറ്ററില്‍ നിന്ന് ഷോര്‍ട് സര്‍ക്യൂട്ട്; വീട് കത്തിനശിച്ചത് നിമിഷങ്ങൾക്കകം, ഫര്‍ണിച്ചറുകളും മറ്റുപകരണങ്ങളും പൂര്‍ണമായും നശിച്ചു,ലക്ഷങ്ങളുടെ നഷ്ടം
കാസർകോട് ബംബ്രാണയില്‍ വീട് കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെയാണ് സംഭവം ഉണ്ടായത്. ബംബ്രാണ ഹെല്‍ത്ത് സെന്ററിന് സമീപത്തെ റഷീദിന്റെ വീടാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകുന്നേരം റഷീദിന്റെ ഭാര്യ സുബൈദയും രണ്ടു മക്കളും മഞ്ചേശ്വരത്തുള്ള ഉമ്മയുടെ വീട്ടിലേക്ക് പോയതിനാൽ വലിയ അപകടം ഒന്നും സംഭവിച്ചില്ല. പുലര്‍ച്ചെ വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ ജനല്‍ ഗ്ലാസ് പൊളിച്ചു നോക്കിയപ്പോഴാണ് തീപിടിച്ചതായി മനസ്സിലായത് തന്നെ.
ഇതിനുപിന്നാലെ ഉപ്പള ഫയര്‍ ഫോഴ്സ് തീ അണച്ചു. ഫര്‍ണിച്ചറുകളും മറ്റുപകരണങ്ങളും പൂര്‍ണമായും നശിച്ചതായി റിപ്പോർട്ട്. റെഫ്രിജറേറ്ററില്നിന്നുള്ള ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമായത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നു.
https://www.facebook.com/Malayalivartha























