ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പ്ലാസയിലെ കാബിന്‍ ലോറി ഇടിച്ച് തകര്‍ന്നു.... തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിന്‍ തകര്‍ന്നത്

ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പ്ലാസയിലെ കാബിന്‍ ലോറി ഇടിച്ച് തകര്‍ന്നു. തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിന്‍ തകര്‍ന്നത്. ഇന്നുപുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്
ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ് ടോള്‍ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. തടികയറ്റി പോവുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം ടോള്‍പ്ലായിലെ കാബിനില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ടോള്‍ പ്ലാസയിലെ ഒരു കാബിന്‍ മാത്രമാണ് തകര്‍ന്നത്. മറ്റ് ഗേറ്റുകള്‍ക്കും കാബിനുകള്‍ക്കും തകരാറില്ല.
വെള്ളിയാഴ്ചയാണ് ആലപ്പുഴ ബൈപ്പാസ് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും.
https://www.facebook.com/Malayalivartha























