സംസ്ഥാനത്ത് മദ്യവിലയില്‍ വര്‍ദ്ധനവ്..... നാളെ മുതല്‍ വില പ്രാബല്യത്തില്‍ വരും.... വിവിധ ബ്രാന്‍ഡുകള്‍ക്ക് പത്തുമുതല്‍ മുപ്പതുവരെ രൂപയുടെ വര്‍ധനവ്, ഫുള്‍ബോട്ടില്‍ മദ്യം ഇനി ചില്ലുകുപ്പികളില്‍ മാത്രം

സംസ്ഥാനത്ത് മദ്യവില വര്‍ധിച്ചു. തിങ്കളാഴ്ച ഡ്രൈഡേ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക. വിവിധ ബ്രാന്‍ഡുകള്‍ക്ക് പത്തുമുതല്‍ മുപ്പതുവരെ രൂപയുടെ വര്‍ധനയുണ്ട്.
മുന്തിയ ബ്രാന്‍ഡുകള്‍ക്ക് 100 രൂപവരെ വില കൂടിയിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ വാങ്ങല്‍വിലയില്‍ ഏഴുശതമാനം വര്‍ധന വരുത്തിയതാണ് വിലകൂടാന്‍ കാരണം. മദ്യക്കമ്പനികളുടെ ഉത്പാദനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില കൂട്ടിയത്.
ഫുള്‍ബോട്ടില്‍ മദ്യം ഇനി ചില്ലുകുപ്പികളില്‍ മാത്രമാകും നല്‍കുക. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
ഒന്നര, രണ്ടേകാല്‍ ലിറ്ററിന്റെ കുപ്പിയിലും മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























