53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...

രാഷ്‌ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കും
സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും. രാഷ്‌ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാണ്. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്യും.
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും പങ്കെടുക്കുന്നതാണ്.
ഒരു ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു അന്താരാഷ്‌ട്ര പ്രതിനിധി സംഘം പങ്കെടുക്കുന്നത് ഇതാദ്യമായിട്ടാണ്. ഭൂട്ടാന്‍, ശ്രീലങ്ക, മൗറീഷ്യസ്, കെനിയ, മലേഷ്യ, നേപ്പാള്‍ രാജ്യങ്ങളുടെ ചീഫ് ജസ്റ്റിസുമാരടക്കം 12ലേറെ വിദേശ ജഡ്ജിമാരാണ് വിശിഷ്ടാതിഥികളാകുക.
https://www.facebook.com/Malayalivartha
























