സ്പീക്കര്‍ പദവിയുടെ പരിമിതി ദൗര്‍ബല്യമായി കാണരുത്; പൊന്നാനിയില്‍ വന്ന് അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പൊന്നാനിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനിയില്‍ വന്ന് അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. പൊന്നാനിയിലെ ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും ആര്‍ജവമുണ്ടെങ്കില്‍ ചെന്നിത്തല പൊന്നാനിയില്‍ മത്സരിക്കുകയാണ് വേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സ്പീക്കര്‍ക്കെതിരെ നല്‍കിയ മൊഴി കേട്ടാല്‍ ജനത്തിന് ബോധക്ഷയമുണ്ടാകുമെന്ന് ഐശ്വര്യകേരളയാത്രയുടെ ഭാഗമായി പൊന്നാനിയിലെത്തിയപ്പോള്‍ ചെന്നിത്തല കുറ്റപ്പെടുത്തിയതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവിനെതിരെ താന്‍ ഒളിയുദ്ധമോ, പുകമറ യുദ്ധമോ അല്ല നടത്തിയത്. ചോദിച്ച കാര്യങ്ങള്‍ക്ക് എല്ലാം നിയമസഭയില്‍ മറുപടി നല്‍കിയതാണ്. സ്പീക്കര്‍ പദവിയുടെ പരിമിതി ദൗര്‍ബല്യമായി കാണരുത്. ആയുധമില്ലാത്ത ഒരാളുടെയടുത്ത് ആയുധവുമായി പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. ചെന്നിത്തലക്കെതിരെ കേസെടുത്തതിലുള്ള പകപോക്കലാണ് തനിക്കെതിരെ നടക്കുന്നത്. അന്വേഷണത്തിന് അനുമതി നല്‍കിയതിന്റെ പേരിലാണ് ഈ പ്രസ്താവനയെങ്കില്‍ അത് അസഹിഷ്ണുതയാണ്. ചെന്നിത്തലക്ക് സ്ഥലജലവിഭ്രാന്തിയാണെന്നും സ്പീക്കര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























