കേരളത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍

കേരളത്തിലെ മതേതര സമൂഹത്തില്‍ മറ്റു മതക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ മുസ്ലിം ദേവാലയങ്ങള്‍ ഭരിക്കാനുള്ള അവകാശം മുസ്ലീങ്ങള്‍ക്കാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കില്ലാത്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാര്‍ത്തി കൊടുത്തത് ഇവിടുത്തെ സര്‍ക്കാരാണ്. എന്തുകൊണ്ടാണ് മറ്റുമതക്കാരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനോ അവരുടെ ആചാരങ്ങളില്‍ ഇടപെടാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങളുടെ ഭൂമി മാത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്? എന്തുകൊണ്ടാണ് മറ്റു ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാവാത്തത്? മറ്റു മതങ്ങള്‍ക്കില്ലാത്ത കാര്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ത് മതേതരത്വമാണ്. വിധവ പെന്‍ഷന്‍ കൊടുക്കുന്നതില്‍ പോലും മതം നോക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
രണ്ട് മുന്നണികളുടെയും നേതാക്കള്‍ സമനിലതെറ്റിയ പോലെയാണ് പ്രതികരിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാകില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് ബിജെപി കാലാകാലങ്ങളായി പറയുന്നതാണ്. നടപ്പാകാത്തൊരു മൂഢസ്വര്‍ഗമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയത് വിദേശ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ ബാറുകളാക്കി മാറ്റുന്നത് പോലെയാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍ പറയുന്നത്. ലൗജിഹാദിനെ കുറിച്ചും ഉമ്മന്‍ചാണ്ടിക്കും മകനും ഇതേ നിലപാടാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് ഭൂരിപക്ഷ വിഭാഗക്കാരുടെ സംരക്ഷണത്തിന് ഇറങ്ങുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസുകാര്‍. ശബരിമല സമര കാലത്ത് മൗനവ്രതത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























