കെഎസ്ആര്‍ടിസില്‍ ജനുവരിയിലെ ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു; ശമ്പള വിതരണം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സിഎംഡി

കെഎസ്ആര്‍ടിസില്‍ ജനുവരിയിലെ ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു.
ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനായി ബസുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി നേരിട്ട് പരസ്യങ്ങളും സ്വീകരിച്ച് തുടങ്ങി. ഇടനിലക്കാര്‍വഴി പരസ്യങ്ങള്‍ സ്വീകരിക്കുമ്പോൾ കുറഞ്ഞ തുകയാണ് ലഭിച്ചിരുന്നത്. ഇതൊഴിവാക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ പിആര്‍ഡി വഴി കെഎസ്ആര്‍ടിസി നേരിട്ട് സ്വീകരിച്ചു തുടങ്ങി. ആയിരം ബസുകളില്‍ ഒരു മാസത്തേക്ക് പരസ്യം ചെയ്യുന്നതിന് പിആര്‍ഡി വഴി 1.21 കോടി രൂപയുടെ കരാറില്‍ എത്തി.
https://www.facebook.com/Malayalivartha


























