സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ല; അര്‍ധ അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജികള്‍ ഹൈകോടതി തീര്‍പ്പാക്കി

സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതി (സെമി സില്‍വര്‍ലൈന്‍) ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജികള്‍ ഹൈകോടതി തീര്‍പ്പാക്കി. സര്‍ക്കാറിെന്റ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോട്ടയം മുളക്കുളം റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനടക്കം നല്കിയ നാല് ഹരജികള്‍ ജസ്റ്റിസ് രാജ വിജയരാഘവന് തള്ളിയത്. ഹരജിക്കാരുടെ ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനല്‍കുന്ന 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വേണമെന്നും കോടതി നിര്‍ദേശിച്ചു.
വന്‍ സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതി ലാഭകരമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഭൂമി ഏറ്റെടുത്തശേഷം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചാല്‍ ഭൂമി വിട്ടുകൊടുത്തവര്‍ക്ക് കനത്ത നഷ്ടമുണ്ടാകും. പ്രോജക്ട് റിപ്പോര്‍ട്ടില്‍ റെയില്‍വേയും നിതി ആയോഗും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അലൈന്മെന്റ് മാറ്റാന്‍ റെയില്‍വേ നിര്‍ദേശിച്ചതായും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പദ്ധതി നയപരമായ തീരുമാനമാണെന്നായിരുന്നു സര്‍ക്കാറിെന്റ വാദം. നിക്ഷേപത്തിന് മുമ്ബുള്ള നടപടികള്‍ക്ക് റെയില്‍വേ മന്ത്രാലയം തത്ത്വത്തില്‍ അംഗീകാരം നല്കി. നിതി ആയോഗ് ആവശ്യപ്പെട്ട വിശദീകരണങ്ങളും നല്കി. മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നയതീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ഹൈകോടതി ഹരജികള്‍ തീര്‍പ്പാക്കിയത്.
https://www.facebook.com/Malayalivartha


























