കോവിഡ് വ്യാപനം.... സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്‌കൂളുകളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഓരോ സ്‌കൂളുകളുടേയും സ്ഥിതിവിലയിരുത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്കി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
https://www.facebook.com/Malayalivartha


























