നേമം പിടിക്കാൻ CPM തന്ത്രം ..... നേമത്ത് കുമ്മനത്തെ എതിരിടാൻ കണ്ണാടിയുമായി മുരുകൻ കാട്ടാക്കട വരുന്നു നേമത്തു കോൺഗ്രസ്സ് സ്ഥാനാർഥി ഇല്ല ???

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടം പിടിച്ച നിയോജക മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം നിയോജക മണ്ഡലം - രാജേട്ടൻ ഇനിയെങ്കിലും ജയിച്ചില്ലെങ്കിൽ ആര് ജയിക്കാൻ എന്ന ചോദ്യമാണ് നേമത്ത് ബി ജെ പി 2016-ൽ അഭിമുഖീകരിച്ചത്.
വടക്കുനിന്ന് തെക്കോട്ട് കാൽ നീട്ടാം എന്ന പ്രതീക്ഷയിൽ മഞ്ചേശ്വരത്ത് വിജയത്തോളം എത്തിയതായിരുന്നു.എന്നാൽ നേമത്തു താമര വിരിഞ്ഞതോടെ കേരള രാഷ്ട്രീയത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നു.
അവിടെ നിന്ന് തുടങ്ങി കേരളം പിടിക്കാനുള്ള രഥയാത്രയാണ് ബി ജെ പി നടത്തി കൊണ്ടിരിക്കുന്നത്.2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ വൻ മുന്നേറ്റം കുറിച്ച ബി ജെ പി കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിൻ്റെ വിധിയെഴുത്താണെന്ന അവകാശവാദം ഉന്നയിച്ച് നേമത്ത് താമര വിരിയിച്ചു. ലോക്സഭയിലെക്ക് ആറു തവണയും നിയമസഭയിലേക്കു പതിനൊന്നു തവണയും മത്സരിച്ച ഒ.രാജഗോപാലാണ് നേമത്ത് രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചത്.
ഇപ്പോഴും ഈ മണ്ഡലത്തിൽ ബിജെപി വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനെ മറികടക്കാനുള്ള അമിത പ്രതീക്ഷയിലാണ് എൽഡിഎഫ് - തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിലെ പതിന്നാല് മണ്ഡലങ്ങളിൽ 12 എണ്ണവും എൽ ഡി എഫിനൊപ്പമാണ്.
എന്നാൽ നെയ്യാറ്റിൻകരയിൽ യു ഡി എഫും നേമത്ത് ബി ജെ പിയുമാണ് മുന്നിൽ. പഴയ ഈസ്റ്റ് മണ്ഡലമാണ് പുനർ നിർണയത്തിൽ നേമം മണ്ഡലം ആയത്.26 കോർപ്പറേഷൻ വാർഡുകളാണ് ഈ മണ്ഡലത്തിൽ ഉള്ളത്: 2015-ലെ തെരഞ്ഞെടുപ്പിൽ ഇതിൽ 13 വാർഡുകൾ നേടിയത് ബി ജെ പിയാണ്. എൽ ഡി എഫ് ll വാർഡുകളും 'യു ഡി എഫ് രണ്ട് വാർഡുകളാണ് സ്വന്തമാക്കിയത് - 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെക്കാൾ 18,000-ൽപ്പരം വോട്ടുകൾ രാജഗോപാലിനു നേമത്ത് നേടാനും കഴിഞ്ഞു.
അങ്ങനെ എന്തുകൊണ്ടും അനുകൂല ഘടകമായി കണ്ടു ബി ജെ പി മുന്നേറ്റം കുറിക്കും എന്ന പ്രതീക്ഷയിലാണ്.ഇക്കുറി രാജഗോപാൽ മത്സര രംഗത്ത് ഇല്ല എന്ന് ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ തുടക്കം മുതൽ തന്നെ ബി ജെ പിയിലെ മറ്റൊരു രാജേട്ടൻ ആയ കുമ്മനത്തെ രംഗത്ത് ഇറക്കാനാണ് തീരുമാനവും പിന്നാമ്പുറ വർത്തമാനവും - എന്നാൽ സി പി എം ഈ മണ്ഡലത്തിൽ ആരെയും എതിരാടാൻ തയ്യാറാണ് എന്ന മട്ടിൽ ജനകീയത കൈവരിച്ച വരെ ഇറക്കാനുള്ള തീരുമാനത്തിലാണ്.
എല്ലാവർക്കും തിമിരം എന്നു പാടി കൊണ്ട് മലയാള കാവ്യലോകത്തേക്ക് കടന്നു വന്ന മുരുകൻ നായർ എന്ന മുരുകൻ കാട്ടാക്കട യെ രംഗത്ത് ഇറക്കാനുള്ള നീക്കമാണ് നടത്തുന്നത്. ബി ജെ പിയുടെ അഭിമാന പോരാട്ടമായ_ തലയുർത്തിപ്പിടിച്ച് നിൽക്കുന്ന ഈ മണ്ഡലത്തെ എൽഡിഎഫിൽ കൊണ്ടുവരാൻ വേണ്ടിയാണ് കവിയും അദ്ധ്യാപകനും വിക്ടേഴ്സ് ചാനലിൻ്റെ ഹെഡും ആയിരുന്ന മുരുകനെ ഇറക്കുന്നത്.
മുൻപും സി പി എം കവികളെ രംഗത്ത് ഇറക്കിയിട്ടുണ്ട്. കവി കടമ്മനിട്ട രാമകൃഷ്ണനെ ഇറക്കി എം.വി.രാഘവനെ തോൽപ്പിച്ച ചരിത്രം ഉണ്ടല്ലോ.
[08/02, 11:53 am] Vijayanath: എറണാകുളം മണ്ഡലം കോൺഗ്രസ്സിൻ്റെ കുത്തക ആയിരുന്നല്ലോ.സാനു മാസ്റ്ററെ ഇറക്കിയാണല്ലോ എൽ ഡി എഫ് മണ്ഡലം സ്വന്തമാക്കിയത്.അത്തരത്തിലുള്ള തന്ത്രമാണ് സി പി എം ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ആ ഒരു തന്ത്രം നേമത്ത് ഇറക്കിയാൽ ബി ജെ പിയക്ക് ഒരു പ്രഹരം ഏല്പിക്കാം എന്നാണ് സി പി എം കരുതുന്നത്. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അവർ ഈ മണ്ഡലം തഴഞ്ഞ് ഇട്ടിരിക്കുകയാണ്. 2016- ൽ തന്നെ എൽ ഡി എഫിൽ സീറ്റ് നിഷേധിച്ചപ്പോൾ ഇറങ്ങി പോന്ന സുരേന്ദ്രൻ പിള്ളയെ അല്ലേ അവിടുത്തെ സ്ഥാനാർത്ഥി ആക്കിയത്.
1984-ൽ പുനലൂർ നിന്ന് യുഡിഎഫിനു വേണ്ടി ജയിച്ച സുരേന്ദ്രൻ പിള്ളയുടെ നീക്കം അവസരവാദമെന്ന് വോട്ടർമാർ മനസ്സിലാക്കി.വോട്ട് എണ്ണി തുടങ്ങി 8.30 ആയപ്പോൾ തന്നെ സുരേന്ദ്രൻ പിളള എട്ടു നിലയിൽ പൊട്ടിയില്ലേ? ഈ മണ്ഡലത്തിൽ യുഡിഎഫിൻ്റെ സ്ഥാനാർത്ഥി ആയി ഡോ-ജി.വി.ഹരിയുടെ പേരും രംഗത്ത് ഉണ്ട്.അങ്ങനെ എങ്കിൽ നേമത്ത് മത്സരം ശക്തമാകും. കുമ്മനവും മുരുകനും ജി.വി.ഹരിയും കൂടി ആകുസോൾ മത്സരം മറ്റൊരു തലത്തിലേക്ക് തന്നെ മാറും.
"https://www.facebook.com/Malayalivartha


























