Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

 മയക്കുമരുന്ന് കേസ് തടവും പിഴയും... ഒന്നര കിലോ കഞ്ചാവ് വിറ്റ കേസിൽ വിറ്റയാൾക്കും വാങ്ങിയ ആൾക്കും അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

13 FEBRUARY 2021 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം... മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്

ഒന്നര കിലോ കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയ കേസിൽ വിറ്റയാൾക്കും വാങ്ങിയ ആൾക്കും അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും തലസ്ഥാനത്തെ ജില്ലാക്കോടതി ശിക്ഷ വിധിച്ചു.

തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കഞ്ചാവ് വിൽപ്പന നടത്തിയ അമരവിള സ്വദേശി സതി , നരുവാമൂട് നിവാസി പുഷ്കരൻ എന്ന ഉണ്ണി എന്നിവരെയാണ് സെഷൻസ് ജഡ്ജി ഡെന്നിസ് ശിക്ഷിച്ചത്.

 

 

പ്രതികൾ കരിമഠം നാസർ കൊലക്കേസിലും , മറ്റു മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടതിനാലും ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകുമെന്നതിനാലും ജാമ്യം നിരസിച്ച് പ്രതികളെ കസ്റ്റോഡിയൽ വിചാരണ നടത്തണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയുടെ വാദം അംഗീകരിച്ച് പ്രതികളുടെ ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു. അപ്രകാരം പ്രതികളെ ജയിലിലിട്ട് കസ്റ്റോഡിയൽ വിചാരണ നടത്തിയാണ് ശിക്ഷാവിധി കോടതി പ്രസ്താവിച്ചത്.

 

2011 മെയ് 25 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നരുവാമൂട് ജംഗ്ഷനിൽ പൊതു സ്ഥലത്ത് വച്ച് പ്രതികൾ തമ്മിൽ കഞ്ചാവടങ്ങിയ ബാഗ് കൈമാറവേ നേമം പോലീസ് സബ്ബ് ഇൻസ്പെക്ടറും നിലവിൽ സർക്കിൾ ഇൻസ്പെക്ടറുമായ അജി ചന്ദ്രൻ നായരാണ് തൊണ്ടി സഹിതം പ്രതികളെ പിടികൂടിയത്.


പൊതുസ്ഥലത്ത് വച്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലുള്ള റിക്കവറി (തൊണ്ടിമുതൽ കണ്ടെടുക്കൽ) ആയതിനാൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരം ഒരു പേപ്പറിൽ ചുരുക്കിയെഴുതി മേലുദ്യോഗസ്ഥനെ അറിയിക്കണമെന്ന നർക്കോട്ടിക് നിയമത്തിലെ വകുപ്പ് 42 ഡിറ്റക്റ്റിംഗ് ആൻ്റ് അറസ്റ്റിംഗ് ഓഫീസർ പാലിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

 

 

പൊതു സ്ഥലമായതിനാൽ വകുപ്പ് 43 പ്രകാരം ലഭിച്ച വിവരം പേപ്പറിൽ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. അതു പോലെതന്നെ ശരീരത്തിലോ പ്രതികൾ ധരിച്ച വസ്ത്രങ്ങളിൽ നിന്നോ അല്ല മറിച്ച് തൊണ്ടിമുതൽ പ്രതികൾ കൈവശം കരുതിയ ബാഗിൽ നിന്ന് വീണ്ടെടുത്തതിനാൽ കൃത്യസമയം പ്രതികളുടെ ദേഹപരിശോധനക്ക് വകുപ്പ് 50 പ്രകാരം മജിസ്ട്രേട്ടിൻ്റെ സാന്നിധ്യം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. നർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പ് 20 (ബി) പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.


പ്രോസിക്യൂഷൻ ഭാഗത്തേക്ക് 11 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകളും രേഖകളും അക്കമിട്ട് കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. :


എൻ ഡി പി എസ് നിയമപ്രകാരം ഒരു കിലോ വരെ ഗഞ്ചാവ് കൈവശം വയ്ക്കുന്നത് വകുപ്പ് 20 (എ) പ്രകാരം 6 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.ഒരു കിലോ മുതൽ ഇരുപത് കിലോ വരെയായാൽ വകുപ്പ് 20 ബി പ്രകാരം ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്. ഇരുപത് കിലോക്ക് മേലായാൽ വകുപ്പ് 20 (സി) പ്രകാരം 10 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (12 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (24 minutes ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (35 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (46 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (9 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

Malayali Vartha Recommends