'മരണവീട്ടിലെ തൂണ്' സിനിമയുടെ സെറ്റ് തീ വച്ച് നശിപ്പിച്ചു, അക്രമം നടത്തിയത് അജ്ഞാതര്‍

മരണവീട്ടിലെ തൂണ് എന്ന ചിത്രത്തിന്റെ സെറ്റ് തീവച്ച് നശിപ്പിച്ചു. എറണാകുളം കടമറ്റത്താണ് സംഭവം. യുവ സിനിമപ്രവര്‍ത്തകരുടെ പുത്തന്‍ സംരംഭമാണ് സിനിമ. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റൊയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരണം നടന്നു കൊണ്ടിരുന്ന സിനിമയുടെ സെറ്റാണ് തീവച്ച് നശിപ്പിച്ചത്. എല്‍ദോ ജോര്‍ജ്ജാണ് ചിത്രത്തിന്റെ സംവിധായകന്‍.
അഞ്ച് ലക്ഷം രൂപ് ചിലവിട്ട് നിര്‍മ്മിച്ച സെറ്റാണ് തീവച്ച് നശിപ്പിച്ചത്. എന്നാല്‍ അക്രമം നടത്തിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പുത്തന്‍ കുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























