ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു

ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുകയാണ് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില.
നിലവില്‍ ബാരലിന് 112.6 ഡോളറാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. ഒരു ദിവസത്തിനിടെ ഏകദേശം അഞ്ചുശതമാനത്തോളമാണ് വില ഉയര്‍ന്നത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതാണ് വില ഉയരാന്‍ കാരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു വശത്ത് സംഘർഷം തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് വില ഉയരാൻ കാരണം.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍ മിസൈല്‍ ആക്രമണമാണ് നടത്തിയത്. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു.
ആണവായുധങ്ങള്‍ക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന.
സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേലിന്റെ നീക്കം.
"
https://www.facebook.com/Malayalivartha


























