Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

28 MARCH 2026 10:54 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. റിഹേഴ്‌സലിന്റെ ഭാഗമായി ശനിയാഴ്ചരാവിലെ 10 മുതലും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെമുതൽ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. വാഹനങ്ങൾ വഴിതിരിച്ചുവിടും.

• വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്ന് സ്വകാര്യ ബസുകൾ ദേശീയപാത, ചന്ദ്രനഗർവഴി സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും. വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്നുവരുന്ന എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളും കണ്ണനൂർവഴി തിരിഞ്ഞ് തിരുനെല്ലായി, തങ്കം ജങ്ഷൻ, യാക്കര, തോട്ടിങ്ങൽവഴി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിച്ച് തിരിച്ചും അതുവഴി പോകണം.

കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിൽനിന്നുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകളും തമിഴ്‌നാട് ബസുകളും കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ, യാക്കര ഡി.പി.ഒ. വഴി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിക്കയും അതുവഴിതന്നെ തിരിച്ചും പോകണം. കൊടുമ്പ്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ, ഭാഗങ്ങളിൽനിന്നുവരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാങ്കോട്ടുനിന്നുതിരിഞ്ഞ് ദേശീയപാതവഴി ചന്ദ്രനഗർ, കൽമണ്ഡപംവഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. അതുവഴിതന്നെ തിരിച്ചും പോകേണ്ടതാണ്.
• തേങ്കുറുശ്ശി, നെന്മാറ ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾ കാഴ്ചപ്പറമ്പ് ജങ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് ദേശീയപാത, ചന്ദ്രനഗർവഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കയാത്രയും ഇതേ വഴിയിലൂടെ. കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗത്തുനിന്നുവരുന്ന എല്ലാ ബസുകളും മറ്റ് വാഹനങ്ങളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുത്തറ വഴി വിക്ടോറിയകോളേജ്, താരേക്കാട് വഴിവന്ന് മുനിസിപ്പൽ ബസ്സ്റ്റാൻഡിലേക്കും സ്റ്റേഡിയം സ്റ്റാൻഡിലേക്കുമുള്ള വാഹനങ്ങൾ അതത് സ്റ്റാൻഡിലേക്ക് തിരിഞ്ഞുപോകണം. യാത്രക്കാരെ കയറ്റി തിരിച്ചും ഈവഴിതന്നെ പോകണം.

കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തുനിന്നുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ ഒലവക്കോട്ടുനിന്ന് ബൈപ്പാസ് വഴി കൽമണ്ഡപം, ചന്ദ്രനഗർവഴി ദേശീയപാതയിലൂടെ കാഴ്ചപ്പറമ്പിലെത്തി വലത്തോട്ടുതിരിഞ്ഞ് പുഴയ്ക്കൽ, യാക്കര, ഡി.പി.ഒ. വഴി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്ക് പുറകിലൂടെ പ്രവേശിക്കേണ്ടതാണ്. അതുവഴിതന്നെ തിരിച്ചുപോകുകയും വേണം.

സ്വകാര്യ ബസുകൾ ഒലവക്കോട്ടുനിന്ന് ശേഖരിപുരം, വിക്ടോറിയകോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ സ്റ്റാൻഡിലേക്കും സ്റ്റേഡിയം സ്റ്റാൻഡിലേക്കുമുള്ള ബസുകൾ അതത് സ്റ്റാൻഡുകളിലേക്ക് തിരിഞ്ഞുംപോകേണ്ടതാണ്. യാത്രക്കാരെ കയറ്റി അതേ വഴിയിലൂടെ തിരിച്ചുപോകുകയും വേണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (29 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (1 hour ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (1 hour ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (2 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (2 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (3 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (3 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (3 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends