Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്

28 MARCH 2026 12:42 PM IST
മലയാളി വാര്‍ത്ത

എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്

ഐപിഎല്‍ പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി. വെറ്ററന്‍ ഇതിഹാസവും മുന്‍ നായകനുമായ എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ധോനിക്ക് രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരും. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ധോനിയുടെ അസാന്നിധ്യം വ്യക്തമാക്കിയിരിക്കുന്നത്.

പരിക്കേറ്റതിനാല്‍ ധോനിക്ക് രണ്ടാഴ്ചയോളം വിശ്രമം വേണ്ടി വരുമെന്നു സിഎസ്‌കെ വ്യക്തമാക്കി. 'ധോനി ഇപ്പോൾ കാലിനേറ്റ പരിക്കിന് ചികിത്സയിലാണുള്ളത്. ഐപിഎല്ലിന്റെ ആദ്യ രണ്ട് ആഴ്ചകൾ അദ്ദേഹത്തിന് നഷ്ടമാകാൻ സാധ്യതയേറെയാണ് സിഎസ്കെ കുറിച്ചു.
അതേസമയം ധോനി തുടക്കത്തിലെ മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലെന്നു വ്യക്തമായതോടെ മലയാളി താരം സഞ്ജു സാംസണ്‍ ആയിരിക്കും വിക്കറ്റ് കീപ്പര്‍. താരത്തെ 18 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ചെന്നൈ ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു. സഞ്ജുവിനു പുറമെ ലേലത്തില്‍ 14.20 കോടി മുടക്കി സിഎസ്‌കെ കാര്‍ത്തിക് ശര്‍മയേയും ടീമിലെത്തിച്ചിട്ടുണ്ട്.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ആറാം സ്ഥാനത്ത് ധോനിയുണ്ട്. ഐപിഎല്ലില്‍ 278 മത്സരങ്ങളില്‍ നിന്നു 5439 റണ്‍സാണ് അദ്ദേഹം നേടിയത്. 242 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്താണ് ഇത്രയും റണ്‍സ്. 24 അര്‍ധ സെഞ്ച്വറികളും തല ഐപിഎല്ലില്‍ സ്വന്തമാക്കിയിട്ടുണ്ട്. 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ മാസം 30നു ഗുവാഹത്തിയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ പോരാട്ടം. എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (1 hour ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (1 hour ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (1 hour ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (1 hour ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (1 hour ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (1 hour ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (1 hour ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (1 hour ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (1 hour ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends