ഇരുപത് തവണയിലേറെ മാറ്റിവച്ചതിന് ശേഷം ലാവ്‌ലിന്‍ കേസില്‍ നാളെ വാദം തുടങ്ങുന്നു

ലാവ്‌ലിന്‍ കേസില്‍ നാളെ വാദം തുടങ്ങുവാൻ തയ്യാറാണെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു . സി.ബി.ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങിയിരിക്കുകയാണ് . ഇരുപത് തവണയിലേറെ മാറ്റിവച്ചതിന് ശേഷമാണ് നാളെ വീണ്ടും ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തുന്നത് എന്ന കാര്യം ശ്രദ്ധേയം.
നേരത്തെ കേസ് മാറ്റി വയ്‌ക്കുന്നതിനാണ് സി ബി ഐ പലതവണ ശ്രമിച്ചത്. പുതിയ ബെഞ്ചില്‍ കേസ് വന്നതിന് ശേഷവും രണ്ട് തവണ മാറ്റിവയ്‌ക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളെ കേസ് പരിഗണിക്കുമ്ബോള്‍ വാദത്തിന് തയ്യാറാണെന്ന് ഇപ്പോള്‍ സി ബി ഐ പറയുന്നത്. കേസില്‍ ശക്തമായ വാദങ്ങളുമായി സി ബി ഐ എത്തണമെന്ന് നേരത്തെ തന്നെ ജസ്റ്റിസ് യു യു ലളിത് ആവശ്യപ്പെട്ടിരുന്നു. കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയമായി ഏറെ നിര്‍ണായകമായിരിക്കും സി ബി ഐ നടപടി.
https://www.facebook.com/Malayalivartha