സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം' ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരണവുമായി കലാഭവന്‍ ഷാജോണ്‍

ദൃശ്യം 2 ഒടിടി റിലീസായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ പ്രേക്ഷകമനസ് കീഴടക്കുകയാണ് ഈ ചിത്രം . എന്നാല്‍ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. കോണ്‍സ്‌റ്റബിള്‍ സഹദേവന്‍ എവിടെ പോയി എന്ന കാര്യം . സഹദേവനെ കുറിച്ച് രണ്ടാം ഭാഗത്തില്‍ പരാമര്‍ശമുണ്ടെങ്കിലും, സഹദേവനും കൂടിയുണ്ടായിരുന്നെങ്കില്‍ കഥ ഒന്നുകൂടി കൊഴുത്തേനെയെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത് . ഇപ്പോഴിതാ തന്റെ കഥപാത്രം എന്തുകൊണ്ട് ദൃശ്യം2വില്‍ ഉണ്ടായില്ല എന്ന് കലാഭവന്‍ ഷാജോണ്‍ തന്നെ പറയുകയാണ്.
ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയില്‍ ഭാഗമാകാത്തതില്‍ സത്യമായിട്ടും എനിക്ക് ഭയങ്കരവിഷമമുണ്ട്. ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ ഒരുപാട് പേര്‍ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവന്‍ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കലാഭവന്‍ ഷാജോണ്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha
























