ചൊവ്വാഴ്ച ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു

ചൊവ്വാഴ്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു. ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരാണ് പണി മുടക്കുന്നത്. കോര്പ്പറേഷന് സ്വകാര്യവത്കരണത്തിനെതിരേയും ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരത്തിനിറങ്ങുന്നത് . ഐഎന്‍ടിയുസി നേതൃത്വം നല്കുന്ന ടിഡിഎഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രേഡ് യൂണിയന് പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.ട്രേഡ് യൂണിയന് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തുമ്പോൾ അത് പരാജയപ്പെടുകയാണെങ്കിൽ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങാം എന്നവർ കരുതിയിരുന്നു.
https://www.facebook.com/Malayalivartha
























