ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിൻ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു.. കേരളത്തിൽ തെരഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടുപിടിക്കുന്നതിനിടെ ലാവലിൻ കേസ് വാദത്തിനെടുക്കുന്നത് രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം തയ്യാറെടുത്തിരിക്കുകയാണ്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിൻ കേസിൽ നാളെ നിര്‍ണായകവാദം തുടങ്ങുകയാണ് . കേരളത്തിൽ തെരഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിൻ കേസ് വാദത്തിനെടുക്കുന്നത്.മാത്രമല്ല ഇത് രാഷ്ട്രീയ ആയുധമാക്കാൻ ഇപ്പോൾ തന്നെ പ്രതിപക്ഷം തയ്യാറെടുത്തിരിക്കുകയാണ് ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിൻ കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന. കേസിൽ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. തുഷാര്‍ മേത്തയാവും നാളെ കോടതിയിൽ സിബിഐക്കായി ഹാജരാവുക എന്നാണ് സൂചന. 2007 ജനുവരി 16 ആം തീയതിയാണ് ലാവ്ലിൻ അഴിമതി കേസുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആവശ്യമാണ് എന്ന് കേരളാ ഹൈകോടതി ഉത്തരവിട്ടത് .അതിനുശേഷം 2008 ഫെബ്രുവരി 18 ആം തീയതി സി ബി ഐ ഹൈകോടതിയെ ബോധ്യപ്പെടുത്തിയത് തന്നെ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെയും ഒപ്പം ജി കാർത്തികേയനേയും ചോദ്യം യഥാസമയം ചെയ്യുമെന്നാണ് . അതിനുശേഷം ജനുവരി 21, 2009 തിന് സി ബി ഐ ഹൈകോടതിക്ക് മുൻപാകെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിൽ പിണറായി വിജയനെ പ്രതിചേർത്തിരുന്നു .എന്നാൽ 2013 നവംബർ 5ന് പിണറായി വിജയനെ അടക്കം ഉള്ളവരെ സി ബി ഐ തിരുവനന്തപുരം സ്പെഷ്യൽ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു ഇത് പിണറായിക്ക് വലിയ കരുത്ത് പകർന്ന സംഭവമായി തന്നെയാണ് കണക്കാക്കപ്പെടുന്നത് .
എന്നാൽ അത് ശാശ്വതമായിരുന്നില്ല .അതിനു ശേഷമുള്ള തുടർ പോരാട്ടമാണ് പിന്നീട് കാണാൻ കഴിഞ്ഞത് .സിബിഐ സമയം നീട്ടി ചോദിച്ചത് കാരണം ഇതുവരെ ഇരുപത് തവണയാണ് എസ്എൻസി ലാവലിൻ കേസിൻ്റെ വാദം സുപ്രീം കോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിനും മാറ്റമുണ്ടായി. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്.
ഈ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ശക്തമായ വാദവുമായി സിബിഐ വന്നാൽ മാത്രമേ ഹര്‍ജി നിലനിൽക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തിൽ സിബിഐയോട് വ്യക്തമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച് നാളെ കേസ് വാദത്തിനെടുക്കാമെന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചുവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിൻ കേസിൽ നാളെ നിര്‍ണായകവാദം തുടങ്ങും. കേരളത്തിൽ തെരഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിൻ കേസ് വാദത്തിനെടുക്കുന്നത് എന്നത് ഇടതുമുന്നണിക്ക് ആശങ്കയ്ക്ക് കാരണമാകുന്നു .പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നൽകിയ ഹര്‍ജിയും അടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.
https://www.facebook.com/Malayalivartha