ഭാഗ്യമെന്ന് പറഞ്ഞാൽ ഇതാണ്; കളയാനിരുന്ന ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം, ഒപ്പം എടുത്ത ഒൻപത് ടിക്കറ്റുകൾക്കും സമ്മാനം

സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിക്കാൻ ഒരുങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലായിരുന്നു തിരുവനന്തപുരം വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീന് 80 ലക്ഷം ലഭിച്ചത്. ഒപ്പം എടുത്ത 9 ടിക്കറ്റുകൾക്കും സമ്മാനവും ലഭിച്ചു. 8000 രൂപ വീതമായിരുന്നു ഒൻപത് ടിക്കറ്റുകൾക്ക് ലഭിച്ചത്.
വർഷങ്ങളായി ബന്ധു വീട്ടിൽ താമസിക്കുന്ന ഇവർക്ക് ഒരിക്കലും ലഭിക്കാത്ത ഭാഗ്യമായാണ് ലോട്ടറി എത്തിയിരിക്കുന്നത്. വർഷങ്ങളായിട്ടുള്ള ഇവരുടെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് അതിപ്പോൾ സഫലമാകാൻ പോവുകയാണ്. ഹോട്ടൽ തൊഴിലാളിയായ സിറാജുദ്ദീൻ കഴിഞ്ഞ 20 കഴിഞ്ഞ വർഷമായി ലോട്ടറി എടുക്കുകയാണ്. പരമാവധി അയ്യായിരം രൂപവരെ സമ്മാനം കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ലോട്ടറി എടുക്കുന്നത് ഹരമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha