Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ഇതാണ് ഒരു മകന്റെ പ്രതികാരം..! അച്ഛനെ അഴിമതിക്കാരനെന്നു വിളിച്ച്... ധനമന്ത്രിയായ അച്ഛൻ ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ സ്പീക്കറുടെ ഡയസിൽ കയറി നിന്ന് കസേര മറിച്ചിട്ട് പ്രതിഷേധിച്ച അതേ വ്യക്തി തന്നെ, ആ രാഷ്ട്രീയ നേതാവിന്റെ പ്രതിമ അനാഛാദനം ചെയ്യാനെത്തുന്നു

23 FEBRUARY 2021 06:02 PM IST
മലയാളി വാര്‍ത്ത
ഇതാണ് ഒരു മകന്റെ പ്രതികാരം..! അച്ഛനെ അഴിമതിക്കാരനെന്നു വിളിച്ച്... ധനമന്ത്രിയായ അച്ഛൻ ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ സ്പീക്കറുടെ ഡയസിൽ കയറി നിന്ന് കസേര മറിച്ചിട്ട് പ്രതിഷേധിച്ച അതെ വ്യക്തി തന്നെ, ആ രാഷ്ട്രീയ നേതാവിന്റെ പ്രതിമ അനാഛാദനം ചെയ്യാനെത്തുന്നു. കേരള രാഷ്ട്രീയത്തിൽ അഞ്ചു വർഷം കറങ്ങിത്തീരുമ്പോൾ കാണുന്ന കാഴ്ചയാണ് ഇത്. അഞ്ചു വർഷം മുൻപ് കെ.എം മാണിയെ അഴിമതിക്കാരനെന്നു വിളിച്ച് അദ്ദേഹത്തിന്റെ ബജറ്റ് അവതരണം തടയുന്നതിനു വേണ്ടി സ്പീക്കറുടെ ഡയസ് മറിച്ചിട്ട അതേ പി.ശ്രീരാമകൃഷ്ണൻ തന്നെ സ്പീക്കറായി നാളെ പാലായിലെത്തും. കെ.എം മാണിയുടെ പൂർണകായ പ്രതിമ അനാഛാദനം ചെയ്യാൻ. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെയും കെ.എം.മാണി ഫണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പാലായിൽ കെ.എം മാണിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത്.        കെ.എം മാണി  ശ്രീരാമകൃഷ്ണൻ  2015 മാർച്ചിലാണ് ബാർകോഴക്കേസിൽ ആരോപണ വിധേയനായി നിന്ന കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് പി.ശ്രീരാമകൃഷ്ണനും പ്രതിപക്ഷത്തെ മറ്റ് സി.പി.എം നേതാക്കളും നിയമസഭയിൽ അഴിഞ്ഞാടിയത്. നിയമസഭയിൽ ഇവർ നടത്തിയ ഇടപെടലിലൂടെ സഭയുടെ വസ്തുക്കൾ തകർക്കുകയും, സ്പീക്കറുടെ കസേര അടക്കം മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കുക വരെ ചെയ്തു. ഇതോടെയാണ് സി.പി.എമ്മും കെ.എം മാണിയും കേരള കോൺഗ്രസും ഏറെ അകന്നു പോയത്.      മീനച്ചിലാറ്റിലൂടെ  വെള്ളം ഒരുപാടൊഴുകി  കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മീനിച്ചിലാറ്റിലൂടെ ഒരു പാട് വെള്ളമൊഴുകി. ആ വെള്ളത്തിലൂടെ ഒഴുകിയെത്തിയ രണ്ടിലയിൽ കയറി കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടത് ക്യാമ്പിലും എത്തി. ഈ ക്യാമ്പിൽ നിന്നുകൊണ്ടു തന്നെയാണ് സ്വന്തം അച്ഛനു വേണ്ടിയുള്ള ജോസ് കെ.മാണിയുടെ പ്രതികാരത്തിന്റെ കഥ ഇപ്പോൾ പുറത്തു വരുന്നത്. അന്ന് കെ.എം മാണിയെ കള്ളനെന്നു വിളിച്ച, ബജറ്റ് അവതരണം തടസപ്പെടുത്തിയ പി.ശ്രീരാമകൃഷ്ണനെ തന്നെ വിളിച്ചു വരുത്തിയാണ് ഇപ്പോൾ പാലായിൽ പൂർത്തിയായ കെ.എം മാണിയുടെ പൂർണകയ പ്രതിമ ഇപ്പോൾ ജോസ് കെ.മാണി അനാച്ഛാദനം ചെയ്യിക്കുന്നത്. ഇതിലും വലിയൊരു രാഷ്ട്രീയ പ്രതികാരം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.      പ്രതിമ അനാഛാദനം 24 ന്    പ്രതിമ അനാഛാദനത്തിനായി പാലാ സഹായ മെത്രാൻ ജേക്കബ് മുരിക്കൻ പിതാവിന്റെ അധ്യക്ഷതയിൽ കൂടുന്ന അനാഛാദന ചടങ്ങ് നിയമസഭാ സ്പീക്കർ  ശ്രീരാമകൃഷണൻ നിർവ്വഹിക്കും. ചടങ്ങിൽ ആ മുഖപ്രസംഗം ജോസ് കെ.മാണി നിർവ്വഹിക്കും. അനുഗ്രഹ പ്രഭാഷണം ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിക്കും ആശംസകൾ നേർന്ന് തോമസ് ചാഴികാടൻ എം.പി. റോഷി അഗസ്റ്റ്യൻ എം.എൽ.എ പ്രൊഫ ജയരാജ് എം എൽ.എപ്രൊഫ.വി.ജെ പാപ്പു ആന്റോ ജോസ് പടിഞ്ഞാറേക്കര സി.പി ചന്ദ്രൻ നായർ പി.ജി അനിൽകുമാർ എന്നിവർ പ്രസംഗിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക . ബിജു കുന്നേ പറമ്പിൽ വിജയ് മരേട്ട് സന്തോഷ് കമ്പകത്തുങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു..    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (59 minutes ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (1 hour ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (2 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (2 hours ago)

കൃത്യമായ നിമിഷം  (3 hours ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (3 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (4 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (11 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (11 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (12 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (12 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (12 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (13 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (14 hours ago)

Malayali Vartha Recommends