Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ

15 JULY 2026 05:40 PM IST
മലയാളി വാര്‍ത്ത

ടിബറ്റന്‍ ബുദ്ധമതത്തിലെ ഗെലുഗ് പാരമ്പര്യത്തിലെ ഏറ്റവും ആദരണീയനായ ആചാര്യന്‍മാരില്‍ ഒരാളായ ഝാഡോ തുല്‍കു റിന്‍പോച്ചെ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി. ബുദ്ധമത വിശ്വാസപ്രകാരം കരുണയുടെ ബോധിസത്വനായ അവലോകിതേശ്വരന്‍ അഥവാ ചെന്റെസിഗ് അധിവസിക്കുന്ന പുണ്യഭൂമിയാണ് അഗസ്ത്യാര്‍കൂടം. ആ വിശ്വാസത്തെ പിന്തുടര്‍ന്നാണ് റിന്‍പോച്ചെയുടെ സന്ദര്‍ശനം.

ജൈവവൈവിധ്യ കലവറയായ അഗസ്ത്യമലയുടെ മനോഹാരിതയും ഔഷധസമ്പത്തും വായിച്ചറിഞ്ഞ റിന്‍പോച്ചെ അത്ഭുതാദര ങ്ങളോടെയാണ് മലകയറ്റത്തിനെത്തിയത്. ആരോഗ്യപച്ച ഉള്‍പ്പെടെ ആയിരക്കണക്കിന് അപൂര്‍വ്വ ഔഷധസസ്യങ്ങള്‍ നിറഞ്ഞ, മേഘങ്ങളെ തൊട്ടു നില്ക്കുന്ന ഈ മലനിരകള്‍ അഗസ്ത്യമുനിയുടെ തപോഭൂമിയാണ് എന്നു കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീര്‍ത്ഥാടനത്തിന് സാധിചില്ല. കഴിഞ്ഞ ഒരാഴ്ചയായി അഗസ്ത്യ പാദത്തിലെ സ്വകാര്യ ഹോട്ടലില്‍ത്തന്നെ കഴിയേണ്ടി വന്ന റിന്‍ ബോച്ചെ പക്ഷെ ആഗസ്ത്യമലയെക്കുറിച്ച് കിട്ടാവുന്നത്രയും വിവരങ്ങള്‍ ശേഖരിച്ചും പുസ്തകങ്ങള്‍ വായിച്ചുമാണ് നിരാശ മാറ്റിയത്.

അഗസ്ത്യകൂടത്തിലേക്ക് 30ലേറെ തവണ തീര്‍ത്ഥയാത്ര നടത്തിയിട്ടുള്ള അഗസ്ത്യം ഫൗണ്ടേഷന്‍ സ്ഥാപകനായ ഗുരുക്കള്‍ ഡോ. എസ്. മഹേഷ്, റിന്‍പോച്ചെക്ക് അഗസ്ത്യ മലയുടെ പൈതൃകവും ഐതിഹ്യങ്ങളും വിവരിച്ചുകൊടുത്തു. മലയില്‍ ആദ്യമായി അഗസ്ത്യമുനിയുടെ സ്വാഭാവിക ശിലാരൂപം കണ്ടെത്തിയത് ഡോ. എസ്. മഹേഷ് ആണ്. ഈ കണ്ടെത്തല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളകൗമുദി ദിനപത്രത്തിന്റെ ഞായറാഴ്ചപതിപ്പില്‍ 'അഗസ്ത്യായനം' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കേരള കൗമുദി പത്രത്തിലെ അഗസ്ത്യായനം ലേഖനത്തിന്റെ ലാമിനേറ്റു ചെയ്ത പകര്‍പ്പ് ഡോ. മഹേഷ്, റിന്‍പോച്ചെക്ക് സമ്മാനിച്ചു. അഗസ്ത്യ രൂപ ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ അത്ഭുതത്തോടെയാണ് റിന്‍പോച്ചെ കേട്ടത്. അടുത്ത തീര്‍ത്ഥാടന കാലത്ത് തീര്‍ച്ചയായും കേരളത്തിലെത്തി അഗസ്ത്യ ദര്‍ശനം നേടുമെന്ന് റിന്‍ പോച്ചെ ഉറപ്പിക്കുകയും ചെയ്തു.

അഗസ്ത്യമലയും ബുദ്ധമതവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത് എന്നതിന് പ്രാചീന ഗ്രന്ഥങ്ങളില്‍ത്തന്നെ തെളിവുകളുണ്ട്. ബുദ്ധഭിക്ഷുക്കള്‍ തീര്‍ത്ഥയാത്രയായി അഗസ്ത്യമലയില്‍ എത്തിയിരുന്നു എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ചിത്തലൈ ചിത്തനാരുടെ മണിമേഖലയില്‍, ചോളസാഹിത്യത്തില്‍ ബുദ്ധമിത്രന്റെ വീരസോലിയം, ചൈനീസ് യാത്രികനായ ഹുയാന്‍ സാങ്ങിന്റെ രേഖപ്പെടുത്തലുകള്‍ ഇവയിലെല്ലാം പൊതാല വാസിയായ അവലോകിതേശ്വരനെയും ബുദ്ധഭിക്ഷുക്കളെയും കാണാനാകും. ബുദ്ധമത ഗ്രന്ഥമായ താരസൂത്രത്തില്‍ ബോധിസത്വനെ 'പൊതാലഗിരിനിവാസിനി' എന്ന് വിളിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (25 minutes ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (41 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (1 hour ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (1 hour ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (1 hour ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (2 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (2 hours ago)

CPI ചരിത്രപരമായ നീക്കം  (2 hours ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

Malayali Vartha Recommends