യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

അടൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. അടൂര്‍ കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹനയെയാണ് (31) വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവര്‍. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ അരുണിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷെഹന തൂങ്ങിമരിക്കുന്നതിനുമുന്‍പ് അരുണ്‍ മര്‍ദ്ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കെഎസ്ഇബിയിലെ താത്കാലിക ഡ്രൈവറാണ് അരുണ്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം നടന്നത്. ഷെഹനയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ട് അയല്‍വാസികള്‍ അടൂര്‍ നഗരസഭ കൗണ്‍സിലര്‍ നശ്മല്‍ കാവിളയെ വിവരം അറിയിച്ചു. നശ്മലെത്തിയപ്പോള്‍ വീടിനുള്ളിലെ സ്‌റ്റെയര്‍കേസിന്റെ പടിയില്‍ ഷാളില്‍ ഷെഹന തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. യുവാവിന്റെ ശരീരത്തില്‍ രക്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു. ഷെഹനയുടേത് ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























