കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്

ചിങ്ങവനത്ത് വഴിയോരക്കടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് ആശാന്‍പടിയിലെ വഴിയോരക്കടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
എം സി റോഡരികിലുള്ള ചായക്കടയിലേക്കാണ് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറിയത്. ഭക്ഷണം കഴിക്കാനെത്തിയവരുള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാറിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha

























