ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന്‍ മരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബേടകം തലേക്കുന്ന് അഷ്‌റഫ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. കുണ്ടം കുഴി ഗവണ്‍മെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഇയാസ്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























