കോവളം മണ്ഡലത്തിലെ സി.പി.എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ബി.ജെ.പിയില്‍ ലയിച്ചു; മുല്ലൂര്‍ സി.പി.എം ബ്രാഞ്ച് ഓഫിസ് ഇനി ബി.ജെ.പി കാര്യാലമായി പ്രവര്‍ത്തിക്കും; മുന്‍ വിഴിഞ്ഞം പഞ്ചായത്ത് പ്രസിഡന്റെ മുക്കോല പ്രഭാകരന്റെ നേതൃത്വത്തില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത് തൊണ്ണൂറിലേറെ പ്രവര്‍ത്തകര്‍
കോവളം മണ്ഡലത്തിലെ സി.പി.എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ബി.ജെ.പിയില്‍ ലയിച്ചു. നെല്ലിക്കുന്ന് പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ സി.പി.എം. പ്രവര്‍ത്തകരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.
തിരുവനന്തപുരത്ത് എന്‍.ഡി.എയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ഓഫിസ് ഉദ്ഘാടനത്തിന് ശേഷമായിരുന്നു സി.പി.എം ഏരിയാ കമ്മിറ്റി അംഗവും വിഴിഞ്ഞം പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ മുക്കോല പ്രഭാകരന്റെ നേതൃത്വത്തില്‍ തൊണ്ണൂറിലേറെ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുല്ലൂര്‍, തോട്ടം ബ്രാഞ്ച് കമ്മിറ്റി അപ്പാടെ ബി.ജെ.പിയില്‍ ലയിച്ചുവെന്നും മുല്ലൂര്‍ സി.പി.എം ബ്രാഞ്ച് ഓഫിസ് ബി.ജെ.പി കാര്യാലമായി പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ വി.വി. രാജേഷ് അവകാശപ്പെട്ടു.
എന്നാല്‍ ഈ ഓഫീസില്‍ യോഗങ്ങള്‍ ചേരാറുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ഓഫിസ് ആയിരുന്നില്ലെന്നും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തായവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha