മാധ്യമങ്ങള്‍ വിമോചനസമര കാല മാനസികാവസ്ഥയിലാണ്; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ.ബാലന്
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ.ബാലന്. മാധ്യമങ്ങള്‍ വിമോചനസമര കാല മാനസികാവസ്ഥയിലാണെന്ന് ബാലന് ആരോപിച്ചു. സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പത്ത് ശതമാനം പോലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയിലെ ആദ്യ നായിക നടി പി.കെ.റോസിക്കായി സ്മാരകം പണിതിട്ട് അതൊന്നും മാധ്യമങ്ങള്‍ കണ്ടിട്ടില്ല. ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്ത സര്‍ക്കാറിനെ ഒന്നും ചെയ്യാത്ത സര്‍ക്കാറായി അവതരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും മന്ത്രി ബാലന് പറഞ്ഞു.
https://www.facebook.com/Malayalivartha