Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്വർണ്ണ കവർച്ച: ആട് ആൻറണിക്ക് 3 വർഷം തടവും പതിനായിരം രൂപ പിഴയും

24 FEBRUARY 2021 07:34 AM IST
മലയാളി വാര്‍ത്ത

കുപ്രസിദ്ധ മോഷ്ടാവ് ആട് ആൻറണിക്ക് സ്വർണ്ണ കവർച്ചാ കേസിൽ ആറു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാണ് ആട് ആൻ്റണിക്ക് ശിക്ഷ വിധിച്ചത്.

 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 457 ( രാത്രിി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവനഭേദനം) പ്രകാരം 3 വർഷം തടവനുഭവിക്കുകയും അയ്യായിരം രൂപ പിഴയൊടുക്കുകയും ചെയ്യണം. വകുപ്പ് 380 (വാസ ഗൃഹത്തിൽ വച്ചുള്ള മോഷണം) പ്രകാരം 3 വർഷംം തടവനുഭവിക്കാനും അയ്യായിരം പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചു.

 

 

ശിക്ഷ കൺകറൻ്റായി ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പരാമർശിച്ചിട്ടുള്ള്ളതിനാൽ ഫലത്തിൽ 3 വർഷം തടവനുുഭവിക്കുകയും പതിനായിരം രൂപ പിഴ ഒടുക്കുകയും ചെയ്യണം. സ്ഥിരം കുറ്റവാളിയായ പ്രതിക്ക് നല്ല നടപ്പു നിയമത്തിലെ ഔദാര്യത്തിന് അർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. കൺവിക്ഷൻ വാറണ്ട് തയ്യാറാക്കിയ കോടതി ശിക്ഷയനുഭവിക്കാനായി പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.

വിചാരണക്കായി സാക്ഷികളെ മാസങ്ങളോളം ഹാജരാക്കാത്ത തിരുവനന്തപുരം റൂറൽ മംഗലപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടറെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സാക്ഷി സമൻസ് വീഴ്ച കൂടാതെ നടപ്പിലാക്കാൻ പല തവണ രേഖാമൂലം കോടതി ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാത്തതിനാലാണ് സർക്കിൾ ഇൻസ്പെക്ടറെ കോടതി രൂക്ഷമായ ഭാഷയിൽ ശാസിക്കുകയും വിമർശിക്കുകയും ചെയ്ത് . സി ഐ യുടെ നിഷ്ക്രിയത്വം കൃത്യ വിലോപവും നിരുത്തവാദപരവുമാണെന്ന് നിരീക്ഷിച്ച കോടതി സാക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മേലുദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പി യോട് ഉത്തരവിട്ടിരുന്നു.

 

 

ആറ്റിങ്ങൽ മംഗലപുരത്തെ വീട്ടിൽ രാത്രി ഭവനഭേദനം നടത്തി അലമാര കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിന്റെ വിചാരണയാണ് തിരുവനന്തപുരം റൂറൽ മംഗലപുരം പോലീസിന്റെ അനാസ്ഥ കാരണം മാസങ്ങളോളം തടസ്സപ്പെട്ടത്. 2017 ജൂലൈ 14നാണ് ആട് ആന്റണിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

 

കൊല്ലം പാരിപ്പള്ളി പോലീസ് നൈറ്റ് പട്രോളിംഗ്‌ നടത്തവേ അർദ്ധ രാത്രി മോഷണ ശ്രമം കഴിഞ്ഞ് മാരുതി വാൻ ഓടിച്ചു മടങ്ങി വന്ന ആട് ആന്റണിയെ വാഹന പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനാൽ വാനിൽ നിന്ന് നീക്കം ചെയ്ത് ആന്റണിയെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ പോലീസ് ജീപ്പ് ഡ്രൈവർ മണിയൻ പിള്ളയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും എ.എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് ആൻറണി എന്ന ആട് ആന്റണി.

 

 

കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം കഠിന തടവു ശിക്ഷ കഴിഞ്ഞ മാസം ഹൈക്കോടതി ശരി വച്ചു. ആട് ആൻ്റണി കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം , കൊലപാതകം , പീഢനം എന്നിവയടക്കം 400 ഓളം ക്രിമിനൽ കേസുകൾ നിലവിലുള്ളയാളും തലസ്ഥാന ജില്ലയിലും മറ്റു ജില്ലകളിലുമായി 17 ഓളം കാമിനിമാരുമുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. പോലീസുകാരനെ കുത്തി ഒളിവിൽ പോയ ആന്റണിയെ ഒന്നര വർഷങ്ങൾക്ക് ശേഷമാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

ഇയാളുടെ കാമിനിമാരെ ഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ച് ചോദ്യം ചെയ്ത് തുടങ്ങിയതോടെയാണ് ആടിന്റെ ഒളിയിടം സംബന്ധിച്ച തുമ്പ് പോലീസിന് ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ 2009 ൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസ് , കഴക്കൂട്ടം സ്വർണ്ണ കവർച്ചാ കേസ് , കോട്ടയം കംപ്യൂട്ടർ സ്ഥാപനത്തിലെ കംപ്യൂട്ടർ ഉൽപ്പന്നങ്ങൾ മോഷണം , ഷൊർണ്ണൂർ സ്വർണ്ണക്കവർച്ച , 2011 ഏപ്രിലിൽ പി.സി.ജോർജ് എംഎൽഎയുടെ കാഞ്ഞിരപ്പള്ളി പാറത്തോട് വീട്ടിലെ സ്വർണ്ണക്കവർച്ച തുടങ്ങി സംസ്ഥാനത്തിനകത്ത് അനവധി മോഷണ കേസുകളിൽ ആട് ആന്റണി പ്രതിയാണ്.

 

 

പാരിപ്പള്ളി പോലീസുകാരനെ കുത്തിക്കൊന്ന ശേഷം വാനിൽ രക്ഷപ്പെട്ട ആന്റണി നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള വാടക വീട്ടിൽച്ചെന്ന് രക്തക്കറ പുരണ്ട കത്തി അവിടെ ഉപേക്ഷിച്ച് രണ്ടു നാൾ തങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. അവിടെ സൂസൻ എന്ന സ്ത്രീയെയും മറ്റൊരു സ്ത്രീയെയും ഭാര്യമാരായി താമസിപ്പിച്ചു വരികയായിരുന്നു ആൻറണി. അതിൽ ഒരു സ്ത്രീ ആന്റണിയിൽ നിന്ന് ഗർഭിണിയായിരുന്നു. ആൻറണിയെ ഒളിവിൽ പാർപ്പിച്ചതിനും രക്ഷപ്പെടാൻ സഹായിച്ചതിനും രണ്ടു സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയവേയാണ് സ്ത്രീ പ്രസവിച്ചത്.

 

 

കൊലപാതകത്തിന് ശേഷം ഒന്നര വർഷമായി പല ഒളിത്താവളങ്ങളിൽ മാറി മാറി താമസിച്ച് ഒളിവിലായിരുന്ന ആൻറണി പൊള്ളാച്ചി ധാരാപുരത്ത് താമസിച്ച് ഇടക്കിടെ പാലക്കാട് ഗോപാലപുരത്തുള്ള മറ്റൊരു ഭാര്യ വീട്ടിൽ വന്നു പോകുമായിരുന്നു. ഇത് പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ഒരു വനിതാ കോൺസ്റ്റബിളിന്റെ ശ്രദ്ധയിൽപ്പെട്ടു.

 

അവർ വിവരം ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ഒന്നര മാസം നിരീക്ഷിച്ച ക്രൈംബ്രാഞ്ച് സംഘം ആൻറണിയെന്ന് തിരിച്ചറിഞ്ഞ് ഉറപ്പിച്ച ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ഒന്നര വർഷത്തിനിടെ ആന്റണിയെന്ന് തെറ്റിദ്ധരിച്ച് പലരെയും ആളുമാറി പിടികൂടിയിരുന്നു.

 

ഇത് പോലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയതിനാലാണ് നിരീക്ഷിച്ച് ഉറപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തപ്പോൾ ശേഖരിച്ച ആൻറണിയുടെ വിരലടയാളങ്ങളും മോഷണ വീടുകളിൽ കാണപ്പെട്ട വിരലടയാളങ്ങളും ഒന്നാണെന്ന വിരലടയാള വിദഗ്ധരടങ്ങുന്ന ഫോറൻസിക് സംഘത്തിന്റെ ലാബോറട്ടറി പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതി ആൻറണിയാണെന്ന് പോലീസ് ഉറപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (14 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (14 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (17 minutes ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (24 minutes ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (2 hours ago)

വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊര്‍ജിതം  (2 hours ago)

കാപ്പാ ആക്റ്റ് കേരളത്തിൽ മാത്രമാണ് ഉള്ളത്; അതുകൊണ്ടാണ് കേരളത്തിൽ മാത്രം ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്; ഏതൊക്കെ സാഹചര്യങ്ങളിൽ കൂടി കടന്നു പോകണം എന്ന് ഉത്തമമായ ബോധ്യമുള്ളവരാണ് ബിജെപിയെന്ന്; സുഗതന്റെ സത്  (3 hours ago)

കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തത്; കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു നഗരവാസികൾക്ക് അപമാനം; വിമർശനവുമായി കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എ  (3 hours ago)

Malayali Vartha Recommends