Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രതിരോധത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിനു ജില്ലയില്‍ തുടക്കമായി

25 FEBRUARY 2021 01:07 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോവിഡ് 19 പ്രതിരോധത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിനു ജില്ലയില്‍ തുടക്കമായി. തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ കേരളം പരിശീലന വിഭാഗവുമായി ചേര്‍ന്നു നടത്തുന്ന പദ്ധതി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

'പ്രൊജക്ട് സുരക്ഷ' എന്ന പേരിലാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുത്.



ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം തുടരേണ്ടതും ആവശ്യമാണ്. ജില്ലാ ഭരണകൂടത്തിന്റെ പുതിയ ഉദ്യമത്തിലൂടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പൊതുജന ബോധവത്കരണത്തിനുള്ള നേതൃപാടവം ആര്‍ജിക്കാന്‍ കഴിയും.

കോവിഡ് പ്രതിരോധത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വലിയ പിന്തുണയാണു സര്‍ക്കാരിനു നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ജില്ലാ സന്നദ്ധ സേനയിലെ വൊളന്റിയര്‍മാര്‍ക്കായാണ് ആദ്യ ഘട്ട കോഴ്സ്. രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും ചേരാം.



രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം പൂര്‍ത്തിയാക്കാനാകും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കും. കോവിഡിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണവും തടയലും, സമൂഹത്തിനു മാനസിക സഹായം നല്‍കല്‍, പള്‍സ് ഓക്സി മീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാകും പരീശീലനം നല്‍കുക. 20 മുതല്‍ 45 മിനിറ്റ് വരെ ദീര്‍ഘ്യമുള്ള എട്ടു സെഷനുകളിലായാണു കോഴ്സ് നടക്കുക.


ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.എസ്. ഷിനു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (18 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (55 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends