Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ശുഭയാത്ര: ഇലക്‌ട്രോണിക് വീല്‍ചെയര്‍ സംസ്ഥാനതല വിതരണ ഉദ്ഘാടനം; 190 പേര്‍ക്ക് സൗജന്യ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍, മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

25 FEBRUARY 2021 05:24 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക് വീല്‍ചെയര്‍ സംസ്ഥാനതല വിതരണത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 2.30 മണിക്ക് തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. വി.കെ. പ്രശാന്ത് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ചലന പരിമിതിയുള്ള 2.63 ലക്ഷം ഭിന്നശേഷിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന മുച്ചക്ര വാഹനം, മാനുവല്‍ വീല്‍ചെയര്‍, മറ്റ് ഇതര ചലന സഹായ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്ന ശുഭയാത്ര പദ്ധതിയുടെ മറ്റൊരു ഘടകമാണ് ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണ പദ്ധതിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരെണ്ണത്തിന് 1.16 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്‌ടോണിക് വീല്‍ചെയറുകളാണ് ഓരോരുത്തര്‍ക്കും വിതരണം ചെയ്യുന്നത്. വികലാംഗക്ഷേമ കോര്‍പറേഷന്‍ മുഖേന 125 ആളുകള്‍ക്കും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ് മുഖേന 65 ആളുകള്‍ക്കും ഉള്‍പ്പെടെ ആകെ 190 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ നല്‍കുന്നത്.

ആകെ ലഭിച്ച 3200 ഓളം അപേക്ഷകളില്‍ നിന്നും വിദഗ്ധര്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കി വീടുകള്‍ സന്ദര്‍ശിച്ച് ഓഡിറ്റ് നടത്തിയാണ് ആദ്യഘട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റുള്ള ജില്ലകളില്‍ വിതരണം നടത്തുന്നതാണ്. ചലനപരിമിതിയുള്ള ആളുകളുടെ മേഖലയില്‍ ഇത്രയധികം ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍ നല്‍കുന്നത് ഈ മേഖലയിലെ വലിയൊരു മുന്നേറ്റം തന്നെയാണ്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഇലക്‌ട്രോണിക് വീല്‍ ചെയര്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.  

 

 

അതേസമയം ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണം 'സമര്‍പ്പണം' ഫെബ്രുവരി 26ന് വൈകുന്നേരം 3.30 മണിക്ക് തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. 2020ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡാണ് വിതരണം ചെയ്യുന്നത്. തൊഴില്‍പരമായ അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന ഭിന്നശേഷിക്കാരായ ജീവനക്കാര്‍ (സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖല), ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡാണിത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (16 minutes ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (53 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (1 hour ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (1 hour ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (1 hour ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (1 hour ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

Malayali Vartha Recommends