Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

നരേന്ദ്രമോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി വിജയന്‍ വിദേശകുത്തകകള്‍ക്ക് കടല്‍ വിറ്റ് തുലയ്ക്കുന്നു; പൂന്തുറയില്‍ രമേശ് ചെന്നിത്തല സത്യാഗ്രഹം നടത്തി, രാവിലെ 9 മണിക്ക് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് നാല് മണിക്ക് സമാപിച്ചു

25 FEBRUARY 2021 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

നരേന്ദ്രമോദി ആകാശം വിറ്റു തുലക്കുമ്പോള്‍  പിണറായി വിജയന്‍  വിദേശകുത്തകകള്‍ക്ക്  കടല്‍ വിറ്റ് തുലയ്ക്കുകയാണെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കന്‍ കുത്തക കമ്പനിക്ക്   തീറെഴുതാനും  പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ   ഗൂഡ പദ്ധതി    പ്രതിപക്ഷം കയ്യോടെ പിടിച്ചതുകൊണ്ടാണ്  നടക്കാതെ പോയതെന്നും രമേശ് ചെന്നിത്തല  പറഞ്ഞു.    


മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മെഴ്സിക്കുട്ടിയമ്മ രാജിവക്കണം,  ഇ എം സി സി കരാറില്‍   ജൂഡീഷ്യല്‍ അന്വേഷണം നടത്തണം,  2019 ലെ ഫിഷറീസ്  നയത്തിലെ 2(9)  വ്യവസ്ഥ നീക്കം ചെയ്യണം,  ഇ എം സി സിക്ക് പള്ളിപ്പുറത്ത്   നാലേക്കര്‍  ഭൂമി അനുവദിച്ചത്   റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട്  പൂന്തുറയില്‍ രമേശ് ചെന്നിത്തല സത്യാഗ്രഹം നടത്തി. രാവിലെ 9 മണിക്ക് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് നാല് മണിക്ക് സമാപിച്ചു.

കടലില്‍ പോയാല്‍ മല്‍സ്യത്തൊഴിലാളിക്ക് മല്‍സ്യം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പട്ടിണിയും, ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമാണ് ഇന്ന് മല്‍സ്യത്തൊഴിലാളികള്‍ നേരിടേണ്ടി വരുന്നത്. അതിനിടയിലാണ് പിടിക്കുന്ന മല്‍സ്യത്തിന്റെ അഞ്ച് ശതമാനം കേരള സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയത്.   മല്‍സ്യത്തൊഴിലാളി വിരുദ്ധ സര്‍ക്കാരാണിത്.   ആ ഓര്‍ഡിനന്‍സ് ഇപ്പോഴും നിലനില്‍ക്കുന്നു.  

അതോടൊപ്പമാണ് അമേരിക്കന്‍ കുത്തക കമ്പനിയായ ഇ എം സി സിക്ക്  കേരളത്തിന്റെ മത്സ്യ സമ്പത്ത്  തീറെഴുതാനുള്ള നീക്കം  സര്‍ക്കാര്‍ നടത്തിയത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യുയോര്‍ക്കില്‍ വച്ച് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതോടെയാണ്   അയ്യായിരം കോടിയുടെ  ഈ കരാറിന് അരങ്ങ് ഒരുങ്ങിയത്.   ഈ കൊള്ളയ്ക്ക് വേണ്ടിയാണ് ഫിഷറീസ് നയത്തില്‍ തന്നെ മാറ്റം വരുത്തിയത്.   ഈ നയത്തിന്റെ 2(9) ല്‍ പറയുന്നത് കേരളത്തിന്റെ ആഴക്കടല്‍ മത്സ്യ ബന്ധേേന പ്രാത്സാഹനം നല്‍കുമെന്നാണ്.  മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 250 പുതിയ യാനങ്ങള്‍ കടലില്‍ ഇറക്കണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാരും  പ്രതിപക്ഷവും മല്‍സ്യത്തൊഴിലാളി സംഘടനകളും എല്ലാവരും ഒന്നിച്ച് എതിര്‍ത്തതാണ്.  എന്നിട്ടാണ് 400 ട്രോളറുകള്‍ ഒന്നിച്ച് ഇറക്കുന്ന  ദ്രോഹകരമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. മത്സ്യ നയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം അടിസ്ഥാനപ്പെടുത്തിയാണ് ഇ.എം.സി.സി പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ പദ്ധതി നടപ്പായിരുന്നെങ്കില്‍ കേരളത്തിന്റെ തീരത്തെ മത്സ്യ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെടുമായിരുന്നു. കടലിന്റെ അടിത്തട്ടു വരെ മുട്ട ഉള്‍പ്പെടെ മത്സ്യസമ്പത്ത്  മുഴുവന്‍ വിദേശ കമ്പനി അരിച്ചു വാരിക്കൊണ്ടു പോകുമായിരുന്നു.
 
മുഖ്യമന്ത്രിയുടെ  കീഴിലുള്ള സ്ഥാപനമാണ്  കേരളാ സ്റ്റേറ്റ്  ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍.   അയ്യായിരം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ഈ സ്ഥാപനം 2950 കോടി രൂപയുടെ ഉപധാരണാപത്രം  ഒപ്പ് വച്ചിട്ട് മുഖ്യമന്ത്രി അറഞ്ഞില്ലങ്കില്‍ അദ്ദേഹം ആസ്ഥാനത്ത് ഇരിക്കാന്‍  യോഗ്യനല്ല.
  ഈ വിവരങ്ങളെല്ലാം  വെളിച്ചത്ത് കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നാണ് മന്ത്രി  മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്.  സി പി എമ്മിന്റെ കൊള്ളകളും അഴിമതിയും വെളിച്ചത്ത്  കൊണ്ടുവരുന്നവരുടെ  മനോനിലതെറ്റിയെന്ന് ആരോപിക്കുന്നത് സി പി എമ്മിന്റെ പുതിയ രാഷ്ട്രീയ തന്ത്രമാണ്.  എന്ത്  കമ്പനി , ഏത് കമ്പനി എന്നൊക്കെ ചോദിച്ച  മന്ത്രി മേഴ്സിക്കുട്ടിയമ്മ, താന്‍  ഫോട്ടോ പുറത്ത് വിട്ടപ്പോള്‍ കമ്പനിയുടെ ആളുകളെ അറിയാമെന്നും അവര്‍ തന്നെ വന്ന് കണ്ടിരുന്നെന്നും സമ്മതിച്ചു. മുഖ്യമന്ത്രിയുമായി രണ്ട് തവണ ഇഎംസിസി അധികൃതര്‍ ചര്‍ച്ച നടത്തി. അവരോട്  വിശദമായ  പ്രോജക്റ്റ്  റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്  മുഖ്യമന്ത്രിയാണ്.  എന്നിട്ടും  ഞാനൊന്നുമറിഞ്ഞില്ലേ  രാമനാരായണ എന്ന്  മുഖ്യമന്ത്രി പറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

 

ഈ കമ്പനി 'ഫ്രോഡാ'ണെന്നാണ് മേഴ്സിക്കുട്ടിയമ്മ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പിന്നെ എന്തിനാണ്  ജ്യോതി ലാല്‍ എന്ന  ഗവണ്‍മെന്റ് സെക്രട്ടറി   ഈ കമ്പനിയുടെ ക്രെഡന്‍ഷ്യല്‍സ് പരിശോധിക്കണെമെന് ആവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് കത്തെഴുതിയത്? എന്തിനാണ് വിശ്വസ്യയോഗ്യമല്ലാത്ത കമ്പനിയുമായി കരാര്‍ ഒപ്പിടുകയും അവര്‍ക്ക്  കെ എസ് ഐ  ഡി സി പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം അനുവദിക്കുകയും  ചെയ്തത്?   ഇതിനെല്ലാം പിന്നില്‍ വലിയ അഴിമതിയാണുള്ളത്.  അത് അന്വേഷിക്കാന്‍ പിണറായിക്ക് കീഴിലുള്ള   സെക്രട്ടറിയായ ടി  കെ ജോസിനെ അല്ല ചുതലപ്പെടുത്തേണ്ടതെന്നും രമേശ് ചെന്നിത്തല  പറഞ്ഞു.  ഈ വന്‍ അഴിമതിയെക്കുറിച്ച ്  ജൂഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (13 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (24 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (43 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends