കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. വൈക്കം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.ജി. ബിനീഷ് കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. പരാതിക്കാരനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടപ്പിലാക്കി വരുന്ന പ്രൊജക്ട് സീറോയുടെ ഭാഗമായാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരില്‍ നിന്നു് ബിനീഷ് കുമാര്‍ പതിവായി കൈക്കൂലി വാങ്ങിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മുന്‍പും പലതവണ ഗൂഗിള്‍ പേ വഴിയും കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha


























