Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

രമേശ് ചെന്നിത്തല തുറന്നു കാട്ടിയ അഴിമതികളെല്ലാം ശരിയാണെന്ന് തെളിഞ്ഞു: മുല്ലപ്പള്ളി രാമചന്ദ്രന്‍

25 FEBRUARY 2021 08:46 PM IST
മലയാളി വാര്‍ത്ത

മത്സ്യത്തൊഴിലാളികളോടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതബദ്ധതയാണ് ഈ  സത്യാഗ്രഹമെന്ന്  സമരം ഉദ്ഘാടനം  ചെയ്ത കെ പി സി സി  പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.   കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പിണറായി സര്‍ക്കാരിനെതിരെ നിരന്തര  പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. പിണറായി സര്‍ക്കാരിന്റ എല്ലാ അഴിമതിയും തുറന്ന് കാട്ടിക്കൊണ്ട് മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഏതെങ്കിലും ഒന്ന് പോലും ശരിയല്ലെന്ന് പറയുവാന്‍ ഇടതു സര്‍ക്കാരിന് ഈ നിമിഷം വരെ സാധിച്ചിട്ടില്ല. വസ്തുതകള്‍ നിരത്തിയുളള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സി പിഎം കേന്ദ്രങ്ങളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്.      പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം  പരിപൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.  കേരളം കണ്ട പ്രതിപക്ഷ നേതാക്കാന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് രമേശ് ചെന്നിത്തല എന്നു പറയുന്നതില്‍ നമുക്ക് അഭിമാനമുണ്ടെന്നും     മുല്ലപ്പള്ളി രാമചന്ദ്രന്‍   പറഞ്ഞു.

സ്വന്തം കാബനിറ്റ് അംഗങ്ങളെപ്പോലും അറിയിക്കാതെ  മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും  നടത്തിയ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷ നേതാവ്  വസ്തുതകള്‍  പുറത്ത് കൊണ്ടുവന്നു.  കൃത്യമായ രേഖകളോടും  തെളിവുകളോടുമാണ് അദ്ദേഹം  ആരോപണമുന്നയിച്ചത്. അത് കൊണ്ട് തന്നെ  അവസാനം ഒരു മറുപടിയും പറയാനി്ല്ലാതെ സര്‍ക്കാര്‍ കീടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റയംഗം എ കെ  ആന്റണിയും, ഐ ഐ  സി സി ജനറല്‍ സെക്രട്ടറി  കെ സി വേണുഗോപാലും ഫോണില്‍ കൂടി സത്യാഗ്രഹ സമരത്തിന് ആശംസകള്‍ നേര്‍ന്നു.

അതേസമയം ആഴത്തിലുള്ള  ഗൂഡാലോചനയാണ് ഈ ഇടപാടിന്റെ പിന്നില്‍ നടന്നിരിക്കുന്നതെന്ന്  സമരത്തിന് സമാപനം കുറിച്ചു കൊണ്ട് കേരളത്തിന്റെ ചുമതലയുള്ള  എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ എങ്ങിനെ  ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി  ഒരു  വിദേശ കമ്പനിയുമായി  എം  ഒ യു ഒപ്പ് വയ്കാന്‍ കഴിയും. അപ്പോള്‍ സര്‍്ക്കാരും ഈ   ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് വരുന്നു. പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയാണ് ഈ കൊടിയ അഴിമതി പുറത്തു കൊണ്ടു വന്നത്.  രമേശ് ചെന്നിത്തല ഇത്ു വരെ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ  ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതി ആരോപണങ്ങളെല്ലാം    വസ്തുതയാണെന്ന്   ബോധ്യപ്പെട്ട് കഴിഞ്ഞതായും താരിഖ് അന്‍വര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വലിയൊരു കര്‍ഷക സമരം അലയടിക്കുകയാണ്.  കോണ്‍ഗ്രസ് അതിന് വലിയ പിന്തുണയാണ് നല്‍കുന്നത്. അത് പോലെ കേരളത്തില്‍ മത്സ്യ മേഖലയില്‍  നടത്തുന്ന ഈ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാവായ  രാഹുല്‍ഗാന്ധിയും വലിയ പിന്തുണയാണ് നല്‍കുന്നതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

യു ഡി എഫ്  കവീനര്‍ എം  എം  ഹസന്‍,   പ്രതിപക്ഷ  ഉപനേതാവ് ഡോ. എം കെ മുനീര്‍  എം പിമാരായ കെ സുധാകരന്‍,ശശിതരൂര്‍,  ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്,  ഐ ഐ സ സി സെക്രട്ടറിമാരായ  പി.വി.മോഹന്‍, ഐവാന്‍ ഡിസൂസ,   മുന്‍ മന്ത്രിമാരായ ഷിബുബേബി ജോണ്‍   പന്തളം സുധാകരന്‍,  എം എല്‍ എ മാരായ വി എസ് ശിവകുമാര്‍, എം വിന്‍സന്റ്,  കെ സി ജോസഫ്, കെ ശബരീനാഥന്‍,  അനൂപ് ജേക്കബ്,  എ പി അനില്‍കുമാര്‍, ഷാനിമോള്‍ ഉസ്മാന്‍,   ഷാഫി പറമ്പില്‍, വി ടി ബല്‍റാം, കെ പി സി സി വര്‍ക്കിംഗ്  പ്രസിഡന്‍് കെ വി തോമസ്, വൈസ്  പ്രസിഡന്റ്ുമാരായ ജോസഫ്  വാഴക്കന്‍, പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ശരത് ചന്ദ്ര പ്രസാദ്, ടി സിദ്ധിഖ്, മുന്‍ എം പി പി സി ചാക്കോ,   ഡി സി സി പ്രസിഡന്റ് സനല്‍ നെയ്യാറ്റിന്‍കര, കെ പി  സി സി ജനറല്‍ സെക്രട്ടറിമാരായ വിജയന്‍ തോമസ്,  കെ.പി.അനില്‍കുമാര്‍,എ എം നസീര്‍, മണക്കാട് സുരേഷ്, പഴകുളം മധു, ടി എം സക്കീര്‍   ഹൂസൈന്‍, കെ പി സി സി സെക്രട്ടറിമാരായ വിനോദ് കൃഷ്ണ,  ജി വി  ഹരി, ആര്‍ വി  രാജേഷ്,  വല്‍സലന്‍, ജി സുബോധന്‍, എസ് കെ അശോക് കുമാര്‍, പി എസ് പ്രശാന്ത് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓസ്റ്റിന്‍ തോമസ്,  മഹിളാ  കോഗ്രസ് സംസ്ഥാന  പ്രസിഡന്റ് ലതികാസുഭാഷ്,  കൊല്ലം  ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ,  യു ഡി എഫ് ജില്ലാ  ചെയര്‍മാന്‍ പി കെ  വേണുഗോപാല്‍, മുസ്‌ളീം ലീഗ് നേതാവ് ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (8 minutes ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (29 minutes ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (50 minutes ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (57 minutes ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (2 hours ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (2 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (2 hours ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (2 hours ago)

വിവാഹിതരാകാൻ പരോൾ  (3 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (3 hours ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (3 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (3 hours ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (3 hours ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (3 hours ago)

Malayali Vartha Recommends