'പാര്‍ട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അദ്ധ്യായം'; വിജയ യാത്രയുടെ വേദിയില്‍ മെട്രോ മാന്‍ ഇ ശ്രീധരന്
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ വേദിയില്‍ മെട്രോ മാന്‍ ഇ ശ്രീധരന് എത്തി. മലപ്പുറം ചങ്ങരംകുളത്തെ വേദിയിലാണ് ഇ ശ്രീധരന് പങ്കെടുത്തത്. ബി.ജെ.പിയില്‍ അംഗത്വമെടുത്ത ശേഷം ഇതാദ്യമായാണ് പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നത്. കെ സുരേന്ദ്രന് ഹാരമണിയിച്ച് ഇ. ശ്രീധരനെ സ്വീകരിച്ചു. വേദിയില്‍ വച്ച് അദ്ദേഹത്തിന് ബി.ജെ.പി അംഗത്വം ഔദ്യോഗികമായി നല്കി.
പാര്‍ട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്നാണ് ഇ ശ്രീധരന് വിശേഷിപ്പിച്ചു. 18 മാസം കൊണ്ട് കഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബി.ജെ..പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്കിയ പാര്‍ട്ടി അദ്ധ്യക്ഷന്‍ നന്ദി പറയുന്നതായും ഇ.ശ്രീധരന് അറിയിച്ചു.
https://www.facebook.com/Malayalivartha