Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അമ്പരപ്പോടെ കോണ്‍ഗ്രസ്... കോണ്‍ഗ്രസുകാര്‍ തള്ളിപ്പറഞ്ഞതോടെ പഴയ തട്ടകം തേടി പിസി ജോര്‍ജ്; തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനെതിരെ ആഞ്ഞടിക്കുന്നു; ഔദാര്യം ആവശ്യമില്ല; രാമക്ഷേത്രത്തിന് ആയിരമല്ല ഒരു ലക്ഷം രൂപ വരെ ആവശ്യമെങ്കില്‍ നല്‍കും

26 FEBRUARY 2021 10:02 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഏത് നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന അവസ്ഥയാണുള്ളത്. അതേസമയം പിസി ജോര്‍ജിനെ ഒരു മുന്നണിക്കും വേണ്ടാത്ത അവസ്ഥയാണ്. അതോടെ പഴയ തട്ടകമായ എന്‍ഡിഎയില്‍ തന്നെ പിസി ജോര്‍ജ് അഭയം തേടിയിരിക്കുകയാണ്. ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തിന് മുന്നില്‍ വാതിലടച്ച യുഡിഎഫിന് മറുപടിയുമായി പി സി ജോര്‍ജ്ജ് രംഗത്തെത്തി.

യുഡിഎഫിന്റെ ഔദാര്യം കേരള ജനപക്ഷത്തിന് ആവശ്യമില്ലെന്നായിരുന്നു പി സി ജോര്‍ജ്ജിന്റെ പ്രതികരണം. എന്‍ഡിഎ പ്രവേശന സാധ്യതയും പൂഞ്ഞാര്‍ എംഎല്‍എ തള്ളുന്നില്ല. ഫെബ്രുവരി 28ന് പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. രാമക്ഷേത്രത്തിന് ആയിരമല്ല ഒരു ലക്ഷം രൂപ വരെ ആവശ്യമെങ്കില്‍ നല്‍കുമെന്നാണ് പി സി ജോര്‍ജിന്റെ പ്രതികരണം.

 


അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും സിപിഎമ്മിനുമായിരിക്കും ലാഭം. ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ യുഡിഎഫിനായാല്‍ നേരില്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പൂഞ്ഞാറില്‍ വിജയിക്കുകയും ചെയ്യും. പാലായില്‍ മത്സരിച്ചാലും ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. താന്‍ മുന്നണിയില്‍ ചേരുന്നതിനെ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷികള്‍ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

 



മുന്നണികളുടെ സഹായമില്ലെങ്കിലും പൂഞ്ഞാറില്‍ ജയിക്കാനാവും എന്ന ആത്മവിശ്വാസമുണ്ട്. തെരഞ്ഞെടുപ്പില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരള കോണ്‍ഗ്രസ് അടക്കം ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും ഒരു മുന്നണിയുടേയും സ്വതന്ത്രനായും മത്സരിക്കില്ലെന്നും കേരള ജനപക്ഷം (സെക്യുലര്‍) ആയി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

മാണി സി കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. അല്‍പ്പം കാത്തിരുന്ന ശേഷം കാപ്പന് പാലാ സീറ്റിനെ ചൊല്ലി ബഹളം ഉണ്ടാക്കാമായിരുന്നുവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍ നിന്നടക്കം കാപ്പനൊപ്പം പ്രവര്‍ത്തകര്‍ പോയിട്ടുണ്ടെന്നും അവരെ അദ്ദേഹം സ്‌നേഹത്തില്‍ പിടിച്ചെടുത്തതാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.



മാണി ഗ്രൂപ്പ് ഇടതു പക്ഷത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ പാലാ സീറ്റ് തരണമെന്നായിരുന്നു അവരുടെ ഡിമാന്റ്. പാലാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്തിന് നുണ പറയണം. കാപ്പന്‍ അല്‍പ്പം കാത്തിരുന്ന് ബഹളം വെക്കണമായിരുന്നു.

ദേശീയ തലത്തില്‍ ശരദ് പവാറിനെയാണ് കാപ്പന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ശരദ് പവാര്‍ സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ശരദ് പവാറിന് കേരളത്തിലെ ഇടതുപക്ഷത്തിനെതിരായി നില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ശരദ് പവാറിന് കാപ്പനെ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ വരുമ്പോള്‍ കാപ്പന് യുഡിഎഫില്‍ ചേരാതെ വഴിയില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

 



എന്‍സിപിക്കുള്ളില്‍ ഭിന്നതയുണ്ടാക്കിയെന്നു പറഞ്ഞ് കാപ്പന്‍ ബഹളം വെയ്‌ക്കേണ്ട. പാലാ നിയോജക മണ്ഡലത്തില്‍ എത്ര എന്‍സിപിക്കാര്‍ ഉണ്ടെന്ന് നമുക്ക് അറിയാം. ജയിച്ചതിനു ശേഷം എന്റെ ആളുകളെ ഉള്‍പ്പെടെ അദ്ദേഹം സ്‌നേഹത്തില്‍ പിടിച്ചെടുത്തു. അങ്ങനെ കുറേ ആളുകളെ മാത്രമാണ് കാപ്പന്‍ ഉണ്ടാക്കിയിരിക്കുന്നത്. അതല്ലാതെ കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (49 minutes ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (1 hour ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (1 hour ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (1 hour ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (1 hour ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (3 hours ago)

Malayali Vartha Recommends