Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

കേരളത്തിനോട് കേന്ദ്രത്തിനു കടുത്ത എതിർപ്പാണ് എന്നും മസാല ബോണ്ടിറക്കി വിദേശത്തു നിന്നും കിഫ്‌ബി നടത്തിയ ധനസമാഹരണം കേന്ദ്രത്തെ കൂടുതൽ ചൊടിപ്പിക്കുകയാണ് എന്ന തരത്തിലുമൊക്കെയാണ് ഇടതുപക്ഷം സി എ ജി റിപ്പോർട്ടിനെ രാഷ്ട്രീയവത്ക്കരിക്കുന്നത്

26 FEBRUARY 2021 03:34 PM IST
മലയാളി വാര്‍ത്ത

തോമസ് ഐസക്ക് സ്വയം മലർന്നു തുപ്പുന്ന സമീപനമാണ് എടുക്കുന്നതെന്ന് മനസ്സിലാക്കുന്ന മറ്റൊരു തെളിവ് കൂടി പുറത്തു വരികയാണ് .പിണറായിക്ക് കൂടുതൽ പണി കൊടുക്കുന്ന തരത്തിൽ ഐസക്ക് പറഞ്ഞ വിശദീകരണം ഒടുവിൽ മന്ത്രിസഭയ്ക്ക് തന്നെ പാരയായി മാറിയിരിക്കുന്നു .

കേരളത്തിനോട് കേന്ദ്രത്തിനു കടുത്ത എതിർപ്പാണ് എന്നും മസാല ബോണ്ടിറക്കി വിദേശത്തു നിന്നും കിഫ്‌ബി നടത്തിയ ധനസമാഹരണം കേന്ദ്രത്തെ കൂടുതൽ ചൊടിപ്പിക്കുകയാണ് എന്ന തരത്തിലുമൊക്കെയാണ് ഇടതുപക്ഷം സി എ ജി റിപ്പോർട്ടിനെ രാഷ്ട്രീയവത്ക്കരിക്കുന്നത് .

കരട് റിപ്പോർട്ടിലുണ്ടായിരുന്ന വിവരങ്ങൾക്കൊപ്പം അന്തിമറിപ്പോർട്ടിൽ രാഷ്ട്രീയ സമ്മർദ്ദം കാരണം അന്തിമ റിപ്പോർട്ടിൽ ചില കാര്യങ്ങൾ എഴുതിച്ചേർക്കപെട്ടു എന്ന ആരോപണവും ഇതിനോടൊപ്പം ഉയർന്നു കേൾക്കുന്നുണ്ട് .

എന്നാൽ സംസ്ഥാന സർക്കാരിനെയും കിഫ്ബിയെയും തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം നടപടിക്രമങ്ങൾ നടക്കുന്നത് എന്നാണ് ഐസക്ക് ആരോപിച്ചത് .എന്നാൽ ഐസക്കിന്റെ ഓരോ ആരോപണവും പൊള്ളയാണ് എന്ന് വ്യക്തമാകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .

കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്സിറ്റ് റിപ്പോർട്ട് നൽകിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതൽ തന്നെ ഉന്നയിച്ചത്.കിഫ്ബിയെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് എക്സിറ്റ് മീറ്റിംഗ് മിനുട്ട്സ് സിഎജി സർക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് രേഖകൾ വ്യക്തമാക്കുന്നു .

ധനകാര്യവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന്റെ മിനുട്സ് സർക്കാറിന് അയച്ചെന്ന് വിവരാവകാശ നിയമപ്രകാരം സിഎജി ഒരു സ്വകാര്യ മാധ്യമ ചാനലിന് വിവരാവകാശ നിയമ പ്രകാരം അറിയിച്ചിരിക്കുകയാണ് .

അതേ സമയം മിനുട്ട്സ് ഒപ്പിട്ട് സർക്കാർ തിരിച്ചയച്ചില്ലെന്നും സിഎജി വ്യക്തമാക്കി.കരട് റിപ്പോർട്ട് തയ്യാറാക്കി അന്തിമ റിപ്പോർട്ടിന് തൊട്ടുമുമ്പാണ് സർക്കാർ പ്രതിനിധികളും സിഎജി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എക്സിറ്റ് മീറ്റിംഗ്.

മീറ്റിംഗ് മിനുട്ട്സ് പിന്നാലെ സർക്കാറിന് അയക്കും. സർക്കാർ പരിശോധിച്ച് ഒപ്പിട്ട് തിരിച്ചു നൽകും. എന്നാൽ കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്സിറ്റ് റിപ്പോർട്ട് നൽകിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തോമസ് ഐസക്ക് തുടക്കം മുതൽ ഉന്നയിച്ചത്.സിഎജി റിപ്പോർട്ടിന്മേലുള്ള അടിയന്തിരപ്രമേയ ചർച്ചക്കിടെ മിനുട്ട്സ് അയച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ കാണിക്കാൻ ഐസക് വെല്ലുവിളിച്ചിരുന്നു.

വിവരാവകാശ നിയമപ്രകാരം മാധ്യമ ചാനൽ ചോദിച്ച ചോദ്യങ്ങൾക്ക് സിഎജി നൽകിയ മറുപടി ധനമന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നതാണ്. 22-6-2020 ന് എക്സിറ്റ് മീറ്റിംഗ് ചേർന്നു. എജി എടക്കം എജീസ് ഓഫീസിലെ ആറ് ഉദ്യോഗസ്ഥരും ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിയും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജറും അടക്കം സർക്കാർ പ്രതിനിധികൾ നാലുപേരും പങ്കെടുത്തു.

1-7-2020 ന് എക്സിറ്റ് മീറ്റിംഗിന്റെ മിനുട്ട്സ് സർക്കാറിന് അയച്ചു. ധനകാര്യവകുപ്പ് അഡീഷനൽ സെക്രട്ടറിക്കാണ് അയച്ചത്. പക്ഷെ മിനുട്ടസ് ഒപ്പിട്ട് സർക്കാർ തിരിച്ചുനൽകിയില്ല. ഒന്നും അറിയിക്കാതെ ഏകപക്ഷീയമായി റിപ്പോ‍ർട്ട് തയ്യാറാക്കിയെന്നായിരുന്നു സർക്കാറിന്റെ ഇതുവരെയുള്ള ആരോപണം.

എന്നാൽ മുഴുവൻ രേഖകൾ പുറത്ത് വന്നപ്പോൾ കിഫ്ബി വിവാദത്തിൽ ധനമന്ത്രിയും സർക്കാരും വെട്ടിലായിരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (17 minutes ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (25 minutes ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (37 minutes ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (52 minutes ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (1 hour ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (1 hour ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (1 hour ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (1 hour ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (2 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (2 hours ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (2 hours ago)

Malayali Vartha Recommends