പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴു പേര് തൃശൂരിൽ പിടിയിലായി
തൃശൂർ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുപത് പേർക്കെതിരെ ആയിരുന്നു കേസെടുത്തത്. പെൺകുട്ടി ആളൂർ സ്വദേശിനിയാണ്.
പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയശേഷം യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. യുവാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡി[പ്പിച്ചു.
ഒരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ കാമുകനാണ് കുട്ടിയെ ആദ്യം ശാരീരികമായി പീഡിപ്പിച്ചത്. പിന്നീട് യുവാവിന്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുണ്ടായി. 14 തവണ പീഡനത്തിനിരയായി എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയിൽ പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha