Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

കൊലവിളി പ്രസംഗം നടത്തി കെ. എം. ഷാജി എംഎല്‍എ... തനിക്കെതിരായി കളിച്ചവർക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയാണ് മുഴക്കിയത്...

04 MARCH 2021 02:31 PM IST
മലയാളി വാര്‍ത്ത

നിരവധി വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിൽ മുങ്ങിത്താണ് നിൽക്കുമ്പോൾ ഇതാ മറ്റൊരു പുലിവാല് പിടിച്ചിരിക്കുകയാണ് കെ. എം. ഷാജി എംഎൽഎ.

തനിക്കെതിരായി കളിച്ചവൻ പാർട്ടിക്കകത്തായാലും പുറത്തായാലും എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് കെ. എം. ഷാജി എംഎല്‍എ.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും കെ. എം. ഷാജി പറഞ്ഞു. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ. എം. ഷാജിയുടെ ഈ വിവാദ പ്രസംഗം.

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ സംഭവത്തെ പരോക്ഷമായി പാരമർശിച്ചു കൊണ്ടാണ് ഭീഷണി പ്രസം​ഗം ആരംഭിക്കുന്നത്. ‘തനിക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്.

അതൊന്നും താൻ മറക്കില്ല. അവര്‍ക്കെല്ലാം എട്ടിന്റെ പണി കൊടുത്തിരിക്കും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല എന്നാണ് കെ എം ഷാജിയുടെ ഭീഷണി.’

അങ്ങനെ മറന്നുപേകാൻ ഞാൻ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയും എന്ന്‌ കരുതേണ്ടെന്നും. എനിക്കെതിരായി പണിയെടുത്തവരെല്ലാം മറുപടി പറയേണ്ടിവരും എന്നും ഏതു കൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തു കൊണ്ടുവരും,

ഇത്‌ ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല എന്നും ഷാജി പ്രസംഗത്തിൽ പറയുന്നുണ്ട്‌. മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയായ ഷാജിയുടെ കൊലവിളി പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചുവയുള്ള നോട്ടീസുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്.

എന്നാല്‍ ഈ ലഘുലേഖകള്‍ പൊലീസിന് മറ്റ് ചിലര്‍ എത്തിച്ച് നല്‍കിയതാണെന്ന് ആരോപിച്ച് ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടു കോഴ കേസില്‍ ഷാജിക്കെതിരെ വിജിലന്‍സും കേസെടുത്തിരുന്നു. ഈ സംഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു കെ. എം. ഷാജിയുടെ വിവാദ പ്രസംഗം.

കൊലവിളി മുഴക്കുന്ന പ്രസംഗത്തിനെതിരെ ലീഗ്‌ പ്രവർത്തകർ തന്നെ പ്രതിഷേധവുമായി രം​ഗത്തെത്തി‌. ഷാജിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ അഴീക്കോട്‌, കാസർകോട്‌ മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തിന്‌ നൽകിയ പരാതിയിൽ ഭീഷണി പ്രസംഗത്തിന്റെ ശബ്ദരേഖയും അടങ്ങുന്നുണ്ട്‌.

വർഗീയപ്രചരണം കാരണം ‌എംഎൽസ്ഥാനം നിയമക്കുരുക്കിലായതിലും കോഴക്കേസിന്‌ പിറകിലും ലീഗിനകത്തുള്ളവർ കളിച്ചെന്ന്‌ വ്യക്തമാക്കിയാണ്‌ ഭീഷണി. എന്റെ പേര്‌ കെ എം ഷാജി എന്നാണെങ്കിൽ ചെയ്‌തവന്‌ എട്ടിന്റെ പണികൊടുത്തിരിക്കും എന്നും പറയുന്നുണ്ട്.

വളപട്ടണത്ത്‌ മുസ്ലിംലീഗ്‌ സംഘടിപ്പിച്ച വിദശീകരണ യോഗത്തിലാണ്‌ ഷാജിയുടെ വിവാദമായ കൊലവിളിപ്രസംഗം. പാർടി നേതൃത്വത്തിനൊപ്പം പ്രസംഗത്തിന്റെ ശബ്‌ദ‌രേഖ പൊലീസീന്‌ കൈമാറാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (52 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (57 minutes ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (1 hour ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (2 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (3 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (3 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends