രാവിലെ ഭര്‍ത്താവുമൊന്നിച്ച് അമ്പലത്തില്‍ പോയി, തിരികെ വീട്ടിലെത്തിയശേഷം ജോലിസ്ഥലത്തേക്ക് പോയ സന്തോഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ ആ കാഴ്ച കണ്ട് ഞെട്ടി...

രാവിലെ ഭര്‍ത്താവുമൊന്നിച്ച് അമ്പലത്തില്‍ പോയി, തിരികെ വീട്ടിലെത്തിയശേഷം ജോലിസ്ഥലത്തേക്ക് പോയ സന്തോഷ് ഉച്ചഭക്ഷണത്തിനായി തിരികെ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകം...
നെയ്യാറ്റിന്‍കരയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനടുത്തുളള കെട്ടിടത്തിലാണ് പാലിയോട് സ്വദേശി ചിത്രലേഖയെ (40) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മാരായമുട്ടം പൊലിസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.
വീടിന് സമീപത്ത് സി ഐ ടി യുവിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തിനുളളിലാണ് ചിത്രലേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ചിത്രലേഖയും ഭര്‍ത്താവ് സന്തോഷും ഒരുമിച്ച് അമ്പലത്തില്‍ പോയിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയതിന് ശേഷം ജോലി സ്ഥലത്തേക്ക് പോയ സന്തോഷ് ഉച്ചഭക്ഷണത്തിനായി തിരികെയെത്തിയപ്പോഴാണ് ചിത്രലേഖയെ കാണുന്നില്ലെന്ന വിവരമറിയുന്നത്. -തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കെട്ടിടത്തിനുള്ളിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് സന്തോഷ് തന്നെയാണ് കഴുത്തിലെ കെട്ട് അറുത്തുമാറ്റിയ ശേഷം മാരായമുട്ടം സ്റ്റേഷനില്‍ വിവരമറിയിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രലേഖ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മാരായമുട്ടം പൊലിസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും പൊലിസ് അറിയിച്ചു.
- അതേസമയം മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. റിട്ടയേര്‍ഡ് വനംവകുപ്പ് ഡ്രൈവറായ വിന്‍സെന്റിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
കുണ്ടമണ്‍ കടവ് കുരിശുമുട്ടം മഴവില്ല് വീട്ടില്‍ പി. വില്‍സന്റെ (69) മൃതദേഹമാണ് ഇന്നലെ രാവിലെ 6 മണിയോടെ പുളിയറക്കോണത്തിനു സമീപം അലേറ്റി ചപ്പാത്ത് സി.എസ്.ഐ പള്ളിക്ക് എതിര്‍വശത്തെ പറമ്പില്‍ കണ്ടത്.
മുഖം ഒഴികെ ശരീരഭാഗങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു. പുലര്‍ച്ചെ അഞ്ചു മണിയോടെ ഓട്ടോറിക്ഷയില്‍ പേയാട് ചന്തമുക്കിലെ ഇറച്ചിക്കടയിലെത്തിയ വില്‍സണ്‍ മകന്റെ ഫോണ്‍ നമ്പരും വിലാസവും 2000 രൂപയും അവിടെ ഏല്‍പ്പിച്ചശേഷം പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന വില്‍സണ് അടുത്തിടെയായി ശ്വാസതടസവും ഉണ്ടായിരുന്നതായി മകന്‍ പറഞ്ഞു. അതാകാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാരാണ് രാവിലെ മൃതദേഹം കണ്ട വിവരം വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. വാഴകളും മറ്റും വളര്‍ന്നുനില്‍ക്കുന്ന വിജനമായ പറമ്പിന്റെ ഒരു കോണിലാണ് മൃതദേഹം കിടന്നത്.
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാകാമെന്നാണ് കരുതുന്നത്. മുഖം കത്തിക്കരിഞ്ഞിട്ടില്ലാത്തതിനാലാണ് വില്‍സന്റെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
"
https://www.facebook.com/Malayalivartha