Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

14 JULY 2026 10:11 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തന്റെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനില്‍ എന്‍.എസ്. എന്ന പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച 20 വര്‍ഷത്തെ കഠിനതടവ് മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

വിചാരണക്കാലത്ത് അടക്കം ദീര്‍ഘകാലം ജയിലിലായിരുന്നു എന്നത് ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളിയുമാണ്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച ചരിത്രവും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ തക്കതായ ഒരു അസാധാരണ സാഹചര്യവും നിലവിലില്ലെന്നും കോടതി വ്യക്തമാക്കി.

എട്ടു വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം. എന്നാല്‍ ആസൂത്രണം ചെയ്തു നടത്തിയ കുറ്റകൃത്യമാണിതെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും അതിജീവിതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഈ കുറ്റകൃത്യം ചെയ്ത രീതി മുന്‍പില്ലാത്ത വിധത്തിലുള്ളതാണ്. അത് സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നതു തള്ളിക്കളയാനാവില്ല. സ്ത്രീകളുടെ അന്തസ്സ്, സ്വന്തം ശരീരത്തിലുള്ള അവകാശം, സുരക്ഷിതത്വബോധം എന്നിവയ്ക്കു മേല്‍ ആഞ്ഞടിച്ച ഒന്നുകൂടിയാണ് ഈ കുറ്റകൃത്യം. ഇത് നിയമവാഴ്ചയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെയും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെയും തകിടം മറിക്കുന്നതാണ്. അതുകൊണ്ടു തന്നെ ദീര്‍ഘകാലത്തെ ജയില്‍വാസം എന്നത് ശിക്ഷ മരവിപ്പിക്കുന്നതിനുള്ള ഒരു കാരണമായി കണക്കാക്കാനാവില്ല.

ഹര്‍ജിക്കാരന് ഈ കുറ്റകൃത്യത്തിലുള്ള പങ്ക്, കുറ്റകൃത്യത്തിന്റെ സ്വഭാവം, അതിന്റെ രീതിയും ഗൗരവവും തീവ്രതയും, വിചാരണക്കോടതി ചുമത്തിയ ശിക്ഷാവിധി, ഗുരുതരമായ മറ്റ് 11 കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഹര്‍ജിക്കാരന്റെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം, ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്ത് മറ്റൊരു ക്രിമിനല്‍ കേസില്‍ കൂടി ഇയാള്‍ ഉള്‍പ്പെട്ടതായി പറയപ്പെടുന്നത്, കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചത് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍, ശിക്ഷാവിധി മരവിപ്പിക്കാന്‍ തക്കതായ യാതൊരു അസാധാരണ സാഹചര്യവും ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (54 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (59 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends