Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

14 JULY 2026 11:16 PM IST
മലയാളി വാര്‍ത്ത

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മുന്‍ പൊന്നാനി സിഐ വിനോദ് വലിയാറ്റൂര്‍, മുന്‍ താനൂര്‍ ഡിവൈഎസ്പി ബെന്നി വി.വി, മുന്‍ മലപ്പുറം എസ്പി സുജിത് ദാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ ഹര്‍ജിയില്‍ പറയുന്നു.

2022ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, വലിയാറ്റൂരിനരികില്‍ പരാതിയുമായി എത്തിയ വീട്ടമ്മയെ പിന്നീട് വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. പിന്നീട് 2024ല്‍ ഡിഐജിക്ക് നല്‍കിയ പരാതിയില്‍ മുന്‍ എസ്പിയും ഡിവൈഎസ്പിയും തന്നെ പീഡിപ്പിച്ചു എന്ന് വീട്ടമ്മ പറയുന്നു. എസ്എച്ച്ഒ പീഡിപ്പിച്ചതില്‍ പരാതിപ്പെടാന്‍ എത്തിയപ്പോഴായിരുന്നു ഇതെന്നായിരുന്നു വീട്ടമ്മ പറഞ്ഞത്. തുടര്‍ന്ന് ആദ്യം പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും കേസ് എത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ വീട്ടമ്മ സുപ്രീം കോടതിയില്‍ പോയെങ്കിലും കേസില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും മജിസ്‌ട്രേറ്റ് കോടതിയോട് തന്നെ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പുതിയ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നതിനു മുന്‍പായി മേലധികാരിയുടെ റിപ്പോര്‍ട്ടും പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയും സുപ്രീം കോടതിയുടെയും മുന്‍ ഉത്തരവുകളിലെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി മജിസ്‌ട്രേറ്റ് യാന്ത്രികമായി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊന്നാനി പൊലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കി തങ്ങള്‍ക്ക് അര്‍ഹമായ നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ ഹര്‍ജിയിലൂടെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (50 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (55 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends