Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

14 JULY 2026 11:21 PM IST
മലയാളി വാര്‍ത്ത

കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റതിനു പിന്നാലെ ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി. കശുവണ്ടി ഇറക്കുമതി അഴിമതി കേസിലാണ് മാപ്പപേക്ഷ. വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ആ സര്‍ക്കാര്‍ ഉത്തരവില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ചില നിരീക്ഷണങ്ങള്‍ കടന്നുകൂടാന്‍ ഇടയായെന്നും പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പുതിയ ഉത്തരവ് വേണ്ടത്ര മനസിരുത്തിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ആദ്യ ഉത്തരവിലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്ക് മാപ്പു പറയുന്നതായും സെക്രട്ടറി കെ.ബിജു വ്യക്തമാക്കി. നേരത്തെ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി മാപ്പപേക്ഷ നല്‍കിയിരുന്നെങ്കിലും ശരിയായ രീതിയിലല്ല മാപ്പപേക്ഷ തയാറാക്കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ.ബദറുദീന്‍ ഇത് സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നു വീണ്ടും മാപ്പപേക്ഷ നല്‍കിയിരിക്കുന്നത്.

ആദ്യ ഉത്തരവില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ കോടതിലക്ഷ്യ സ്വഭാവമുള്ളതാണെന്നും കോടതിയുടെ അന്തസിനേയും അധികാരത്തേയും ബാധിക്കുന്നതാണെന്നും മനസിലാക്കിയപ്പോള്‍ ഉത്തരവ് പിന്‍വലിക്കുകയും ആക്ഷേപകരമായ ഭാഗങ്ങള്‍ ഒഴിവാക്കി പുതിയൊരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തെന്ന് പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആദ്യ ഉത്തരവ് റദ്ദാക്കിയതിനു ശേഷം ഈ വിഷയം ശ്രദ്ധയോടും കൃത്യമായ വിവേചനബുദ്ധിയോടും കൂടി പുനഃപരിശോധിച്ചുവെന്നും തുടര്‍ന്ന് നിയമപരവും വസ്തുതാപരവുമായി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തതെന്നും ഇതില്‍ പറയുന്നു. ഒന്നാം പ്രതിക്കും മൂന്നാം പ്രതിക്കും എതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമായി കണ്ടെത്തുകയും അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ശരിയായ ആലോചനയില്ലാതെ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതിനും അതിലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കും കോടതിയോട് മാപ്പപേക്ഷിക്കുന്നു എന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ ഒന്നും മൂന്നും പ്രതികളായ കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എ.രതീഷ്, ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതില്‍ നേരത്തെ പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ കോടതിയെ പഴിചാരി ഉത്തരവിറക്കിയെന്ന് വ്യക്തമാക്കി വകുപ്പു സെക്രട്ടറി കെ.ബിജുവിനോട് നേരിട്ടു ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയുടെ അധികാരത്തെ ചെറുതാക്കി കാണിക്കാനോ തരംതാഴ്ത്താനോ ഒരു ഘട്ടത്തിലും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കെ. ബിജു പറഞ്ഞു. ആ ഉത്തരവില്‍ ഉപയോഗിച്ച ഭാഷ, മനഃപൂര്‍വ്വമല്ലെങ്കിലും അനുചിതമായിരുന്നുവെന്നും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഒരു നിയമപരമായ ഉത്തരവില്‍ ഒരിടത്തും അത് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മാപ്പപേക്ഷയില്‍ ചില കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാമത് ഉത്തരവ് തയാറാക്കുമ്പോള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ മനസിരുത്തി പരിശോധിച്ചെന്നും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ കാണുന്നതിനാല്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നു എന്ന കാര്യം ഉള്‍പ്പെടുത്തി സത്യവാങ്മൂലം വീണ്ടും സമര്‍പ്പിക്കാനുമായിരുന്നു കോടതി നിര്‍ദേശം. അതാണ് ഇന്ന് സമര്‍പ്പിച്ചത്. 2006 മുതല്‍ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോര്‍പറേഷനു ഭീമമായ നഷ്ടം വരുത്തിയെന്നാണ് സിബിഐ കേസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends