Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

'സഖാവ് പിണറായി വിജയന്‍ നേതൃത്വം കൊടുത്ത ഈ ഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചു ഇത്രയും വികസനവും, സാമൂഹ്യസുരക്ഷയും , ഉറപ്പാക്കിയ ഭരണം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല...' മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാന്‍

05 MARCH 2021 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

മലപ്പുറത്തെ ലീഗ് മണ്ഡലമായ പെരിന്തല്‍മണ്ണ പിടിക്കാന്‍ മുന്‍ ലീഗ് ചെയര്‍മാനെ തന്നെ സി.പി.എം ഇറക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഇടതുപക്ഷത്തേക്ക് എന്ന സൂചന നല്‍കി മലപ്പുറം നഗരസഭ മുന്‍ ചെയര്‍മാനും ബിസിനസുകാരനുമായ കെ. പി മുഹമ്മദ് മുസ്തഫ രംഗത്ത് എത്തിയിരിക്കുകയാണ്. സഖാവ് പിണറായി വിജയന്‍ നേതൃത്വം കൊടുത്ത ഈ ഭരണം തന്നെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചുവെന്നും ഇത്രയും വികസനവും, സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയ ഭരണം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കെ. പി മുഹമ്മദ് മുസ്തഫ വ്യകതമാക്കുകയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

കുറിപ്പിന്റെ പൂര്‍ണരൂപം;

പ്രിയ സുഹൃത്തുക്കളെ സഹോദരി സഹോദരന്മാരെ.
ഞാന്‍ മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആകുന്നത് 2002ലാണ്. മലപ്പുറത്തെ മൈലപ്പുറം വാര്‍ഡില്‍ വൈസ് പ്രസിഡണ്ടായി എന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് മലപ്പുറത്തിലെ സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റായി. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ വളരെ ശക്തമായി തന്നെ സംഘടിപ്പിച്ചു , പിന്നീട് ഇലക്ഷനിലൂടെ സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി. 2005 ല്‍ വലിയങ്ങാടിയിലും 2010ല്‍ മൈലപ്പുറത്തും മത്സരിച്ച്‌ ജയിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ ആയി.

എന്നാല്‍ കഴിയുന്ന രീതിയില്‍ അഞ്ചു വര്‍ഷം ഞാന്‍ മലപ്പുറം മുനിസിപ്പാലിറ്റിയെ നയിച്ചു. ഒരു അഴിമതി ആരോപണങ്ങള്‍ക്ക് ഇടയാക്കുകയോ അല്ലെങ്കില്‍ ഒരു അഴിമതിക്ക് കൂട്ടു നില്‍ക്കാതെ അഞ്ചുവര്‍ഷം ഞാന്‍ പൂര്‍ത്തീകരിച്ചു.പിന്നീട് എനിക്ക് പാര്‍ട്ടിയിലെ ചില നേതാക്കളോടും ഉണ്ടായ അസ്വാരസ്യം മൂലം ഞാന്‍ എല്ലാ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നിന്നതാണ് . കഴിഞ്ഞ അഞ്ചുവര്‍ഷം എന്നെ നിങ്ങള്‍ ഒരു പാര്‍ട്ടി പരിപാടിക്ക് പോലും കണ്ടിട്ട് ഉണ്ടാവാന്‍ ഇടയില്ല. കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മൈലപ്പുറം വാര്‍ഡില്‍ മാത്രം കുറച്ചു വീടുകളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു.

അഞ്ചുവര്‍ഷത്തെ ഭരണ സമയത്ത് ഞാന്‍ ഒരു ഒരു പാര്‍ട്ടിയുടെ ചെയര്‍മാനായി ഭരിച്ചിട്ടില്ല. എല്ലാ ജനങ്ങളെയും ഒരുപോലെ മാത്രമേ കണ്ടിട്ടുള്ളൂ. അവിടെ എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ നോക്കിയല്ല ഭരണം നടത്തിയത് . എന്നെ അറിയുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുസ്ലിം ലീഗിന്‍റെ പാര്‍ട്ടി അണികള്‍ എനിക്ക് നല്ല സ്നേഹവും സപ്പോര്‍ട്ടും പ്രോത്സാഹനവും നല്‍കിയിരുന്നു , ഞാന്‍ അവരെ എന്നും എന്‍റെ ഹൃദയത്തില്‍ സ്ഥാനവും നല്‍കിയിരുന്നു. എന്നെ പരിചയമുള്ള ആരും എന്നെ വെറുക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. മനുഷ്യരില്‍ നിലപാടുകളില്‍ ചിന്തകളില്‍ മാറ്റം വന്നേക്കാം മനുഷ്യന്‍റെ ശരിയും തെറ്റും മാറ്റം വന്നേക്കാം.

ചില നേതാക്കളില്‍ ആകൃഷ്ടരായെകാം.എനിക്ക് രാജിവെക്കാന്‍ ഒരു സ്ഥാനവുമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം മുസ്ലിംലീഗിലെ മെമ്പര്‍ഷിപ്പും ഇല്ല. ഇന്ത്യന്‍ ഭരണഘടനയില്‍ അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും തുല്യമാണ്. സഖാവ് പിണറായി വിജയന്‍ നേതൃത്വം കൊടുത്ത ഈ ഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചു ഇത്രയും വികസനവും, സാമൂഹ്യസുരക്ഷയും , ഉറപ്പാക്കിയ ഭരണം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിദുരന്തവും മഹാമാരിയും തരണം ചെയ്യാന്‍ ഒരു അച്ഛനെ പോലെ അദ്ദേഹം നമ്മുടെ കൂടെ നിന്ന് നമ്മെ നയിച്ചു. ലാല്‍സലാം.

എനിക്ക് ആരോടും ഒരു പരാതിയോ വെറുപ്പോ ദേഷ്യമോ ഒന്നുമില്ല. എന്നെ അറിയുന്നവര്‍ക്ക് അറിയാം, തിരിച്ച്‌ ഒരു നല്ല സുഹൃത്തായി നില്‍ക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ , ഞാന്‍ മനുഷ്യരെ വേര്‍തിരിച്ച്‌ കാണാറില്ല, ഞാന്‍ അത് പഠിച്ചിട്ടില്ല, എന്നാല്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുക , ഒരാളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞാല്‍ അന്ന് സുഖമായി കിടന്നുറങ്ങാം എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ . എനിക്ക് നിങ്ങളോടൊക്കെ ഒന്നേ പറയാനുള്ളൂ ഒരുപാട് ഇഷ്ടമാണ് എനിക്ക് എല്ലാവരെയും love you all. എന്‍റെ പ്രവര്‍ത്തികൊണ്ട് ആര്‍ക്കെങ്കിലും വല്ല ഉപദ്രവവും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തുവാന്‍ ഞാന്‍ സന്നദ്ധനാണ്.

എനിക്ക് ശത്രുക്കള്‍ ഇല്ല എന്നുതന്നെ പറയാം, എനിക്ക് മിത്രങ്ങളെ ഉള്ളൂ . എന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചവര്‍ എന്‍റെ അടുത്ത സുഹൃത്തുക്കളാണ്. ജീവിതത്തില്‍ ആവശ്യമായതെല്ലാം സര്‍വ്വശക്തന്‍ എനിക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ കച്ചവടം എന്ന തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു വ്യക്തിയാണ്. രാഷ്ട്രീയം ഒരു സേവന മാര്‍ഗ്ഗമായി ഞാന്‍ കാണുന്നത് അല്ലാതെ സമ്ബാദിക്കാനുള്ള ഒരു തൊഴിലായി അല്ല. ശിഷ്ടകാലം ജനങ്ങളെസേവിച്ചു ജീവിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അതിന് കിട്ടുന്ന ഒരു അവസരവും ഇനി ഞാന്‍ പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു നല്ല ജനസേവകന്‍ ആയി ജീവിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് , അതിന് സര്‍വ്വശക്തന്‍ എനിക്ക് കഴിവും ബുദ്ധിയും വിവേകവും നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു..

നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്നേഹവും പിന്തുണയും ഉണ്ടാകണമെന്ന് വിനീതമായി ഞാന്‍ അപേക്ഷിച്ചുകൊള്ളുന്നു

സ്നേഹപൂര്‍വ്വം
KP മുഹമ്മദ്‌ മുസ്തഫ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (30 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (43 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

Malayali Vartha Recommends