Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

പ്രേമം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അതെന്ന് യുവതി ;ശ്രീജിത്ത് ദിവാകരനെതിരെയുള്ള മീടു ആരോപണത്തിൽ ഇടതു കേന്ദ്രങ്ങളിൽ ഞെട്ടൽ

05 MARCH 2021 11:58 AM IST
മലയാളി വാര്‍ത്ത

പുരോഗമനത്തിന്റെ മറപിടിച്ചു പലപ്പോഴും ഒരു വിഭാഗം കാട്ടികൂട്ടുന്നതിലെ വൈരുധ്യാത്മകത തീരെ ചർച്ച ചെയ്യപ്പെടാതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത് .അത്തരത്തിൽ ഒരു വിഷയമാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നത് .മാധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ പ്രവര്‍ത്തകനുമായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി രംഗത്ത് . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരിയായ എച്ച് ഗാര്‍ഗി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രേമം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അതെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണം:

ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ശ്രീജിത്ത് ദിവാകരന്‍ എന്ന consent manipulator / rapist നെ കുറിച്ചാണ്...

എന്റെ കോര്‍പ്പറേറ്റ് ജോലിയും സിവില്‍ എഞ്ചിനീയര്‍ ജോലിയും രാജി വച്ച് ഇതൊന്നുമല്ല എനിക്ക് വേണ്ടത് എന്ന് തിരിച്ചറിഞ്ഞ്, എന്നാല്‍ സ്‌നേഹമുള്ളവരെയോ വീട്ടുകാരെയോ ഒന്നും convince ചെയ്യാന്‍ പറ്റാതെ, എഴുത്തിലോ സിനിമയിലോ രാഷ്ട്രീയത്തിലോ അറിവില്ല എന്ന് മനസ്സിലാക്കി, മൊത്തം ഒരു failure ആയി ഫീല്‍ ചെയ്യുന്ന കാലം... എന്റെ ഇരുപതുകള്‍...എന്തു ചെയ്യും എന്നറിയാത്ത കാലത്താണ് ഈ ചങ്ങാതി കോഴിക്കോട്ണ്ട് ന്ന് അറിയുന്നതും അവിടെ എത്തിപ്പെടുന്നതും. പല ദിവസങ്ങളില്‍ അവിടെ മദ്യപാനമുണ്ടാകും. ഞാനവിടെ പോയിരുന്നത് പല കാര്യങ്ങളും കേള്‍ക്കാനാണ്... ഫ്രോയിഡ്, ബര്‍ഗമാന്‍ ഒക്കെ അവിടുന്ന് കേട്ട പേരുകളാണ്.

അങ്ങിനെ അയാള്‍ അവിടുന്ന് സ്ഥലം മാറുന്നതായി അറിയുന്നു... ഒരു ദിവസം കാണാം എന്ന് തീരുമാനിക്കുന്നു. പോകുന്നതിന്റെ തലേന്നോ മറ്റോ. ഒരുപാടുപേര്‍ ഉണ്ടാകും എന്ന് കരുതിയാണ് പോകുന്നത്. ഞാനവിടെത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും മാത്രം. എനിക്ക് പേടിയോ ലൈംഗികാകര്‍ഷണമോ തോന്നിയില്ല. പറഞ്ഞു പറഞ്ഞ് ഒന്നോ രണ്ടോ പെഗ് വോഡ്കക്ക് ശേഷം അയാള്‍ പറയുന്നു, ഞാന്‍ പോകുന്നതിനു മുന്‍പ് എനിക്കൊരു സമ്മാനം തരാനല്ലേ നീ വന്നത് എന്ന്. എന്ത് സമ്മാനം... എനിക്ക് മനസ്സിലായില്ല. വളരെ മൃദുലമായി അയാള്‍ ശരീരത്തില്‍ തൊട്ടപ്പോഴോ 'അപ്പൊ നീ ശരിക്കും ഇതിനല്ല ലേ വന്നത്' എന്ന് പറഞ്ഞു ചുംബിച്ചപ്പോഴോ ആണ് ഇയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്.അടുത്ത നടപടി കോണ്ടം ഇല്ലാതെ sex ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു. അത് പറ്റില്ല എന്ന് പറഞ്ഞപ്പോ ഇതിനു മുന്‍പും ഞാന്‍ മറ്റൊരു സ്ത്രീയുടെ കൂടെ ചെയ്തിട്ടുണ്ട്... Ipill കഴിച്ചാല്‍ മതി, ആരതിയോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞു. ആരതിയോട് സംസാരിച്ചപ്പോഴും അത് തന്നെയാണ് അവരും പറഞ്ഞത്.എന്തായാലും എനിക്ക് sexual abuse കിട്ടിയത് പോമോ സര്‍ക്കിളില്‍ നിന്നല്ല. ഇവന്റെ ഒരു കൂട്ടുകാരന് മുഖമടച്ച് കൊടുത്തിട്ടുണ്ട്. അയാള്‍ fbyil വന്ന് 'സ്ത്രീകളുടെ കൂടെ' പോസ്റ്റിടാത്തൊണ്ട് irrelevant ആയി കരുതുന്നു.

ഈ സംഭവത്തിന് ശേഷം അയാള്‍ കോഴിക്കോട് വിട്ടു പോയി, എനിക്ക് ഒരുപാട് confusions ഉണ്ടായി. പ്രേമം ഇല്ലാത്ത ഒരാള്‍ക്ക് എന്റെ ശരീരവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ അവസരമായിരുന്നു അത്. ഞാന്‍ മദ്യപിച്ചിരുന്നു എന്നത് കൊണ്ടും consent നെ പറ്റി എനിക്കുണ്ടായിരുന്ന ധാരണ തെറ്റായിരുന്നത് കൊണ്ടും ഒക്കെ ഈ പറച്ചില്‍ നീണ്ടു. പിന്നീട് ഞാന്‍ ചത്തുപോകുന്ന പോലത്തെ ട്രോമകള്‍ ജീവിതത്തില്‍ ഉണ്ടായത് കൊണ്ടും തികച്ചും ഒറ്റപ്പെട്ട കാലത്തിലൂടെ കടന്നു പോയത് കൊണ്ടും ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവായില്ല... എന്നാല്‍ എനിക്കുറപ്പുള്ള ഒന്നുണ്ട്. ഈ consent manipulation പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല. 'റോട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അഞ്ചോ പത്തോ കൊടുക്കേണ്ടി വരും, റാഡിക്കല്‍ ഫെമിനിസ്റ്റുകളെ free ആയിട്ട് കിട്ടും' എന്ന പുരോഗമന തമാശ ഓടുന്ന ഇടങ്ങളാണ്...

#metoo 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends