Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കോമഡിയിലെ താരരാജാക്കന്‍മാരായ മുകേഷും രമേഷ് പിഷാരടിയും ധര്‍മജനും...അഭിനയത്തിലെ ആ കെമിസ്ട്രി രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ മാറി മറിഞ്ഞിരിക്കുന്നു... മൂന്നു പേരും എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച

05 MARCH 2021 01:18 PM IST
മലയാളി വാര്‍ത്ത

കോമഡിയിലെ താരരാജാക്കന്‍മാരാണ് മുകേഷും രമേഷ് പിഷാരടിയും ധര്‍മജനും. മൂന്നുപേരും ഒന്നിച്ച് തകര്‍ച്ച് അഭിനയിച്ചിരുന്ന ബഡായി ബംഗ്ലാവ് ആരാധകര്‍ ഇന്നും നെഞ്ചേറ്റുന്ന പരിപാടിയാണ്. അഭിനയത്തിലെ ആ കെമിസ്ട്രി യഥാര്‍ഥ ജീവിതത്തില്‍ രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ മാറി മറിഞ്ഞിരിക്കുന്നു. മൂന്നു പേരും എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച.

ധര്‍മജന്‍, മുകേഷ്, പിഷാരടി എന്നിവര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറല്‍. കോണ്‍ഗ്രസില്‍ ചേരുന്നതിന് തൊട്ട് മുന്‍പ് രമേഷ് പിഷാരടി വിളിച്ചു പറഞ്ഞതെന്ത് മുകേഷ് നല്‍കിയ മറുപടി എന്താണ്. ധര്‍മജന്‍ പറഞ്ഞതെന്ത്. സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ നടന്‍ മുകേഷിന് ഇക്കുറിയും കൊല്ലം മണ്ഡലത്തില്‍ സിപിഎം സീറ്റ് ഉറപ്പാകുന്നു.

മുകേഷിനെതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുണയ്ക്കും എന്നാണ് മുകേഷ് പ്രതീക്ഷിക്കുന്നത്. ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും മുകേഷ് പറയുന്നു. അടുത്തിടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ധര്‍മ്മജന്‍, രമേഷ് പിഷാരടി എന്നിവരെ കുറിച്ചും മുകേഷ് പ്രതികരിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മുകേഷ് കൊല്ലത്ത് മത്സരിക്കാനിറങ്ങുന്നത്. സിപിഎം കോട്ടയായ കൊല്ലത്ത് മുകേഷ് അനായാസം ജയിച്ച് കയറി. ഇത്തവണയും ജയത്തില്‍ കുറഞ്ഞതൊന്നും മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിയോ എംഎല്‍എയോ പ്രതീക്ഷിക്കുന്നില്ല.

മുകേഷ് പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴും ഇക്കുറിയും അദ്ദേഹത്തിന് തന്നെ സിപിഎം ടിക്കറ്റ് നല്‍കിയേക്കും. കൊല്ലത്തെ മുഴുവന്‍ സീറ്റുകളിലും സിപിഎമ്മിന്റെ അപ്രമാദിത്വമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ധര്‍മ്മജനും രമേഷ് പിഷാരടിയും അടക്കമുളളവര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയില്‍ വെച്ചാണ് പിഷാരടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

പിഷാരടിയെ മത്സരിപ്പിച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. ധര്‍മ്മജന്‍ ബാലുശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനും സാധ്യത ഉണ്ട്. മുകേഷിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ധര്‍മ്മജനും രമേഷ് പിഷാരടിയും. ധര്‍മ്മജന്‍ നേരത്തെ മുതല്‍ക്കെ തന്നെ കോണ്‍ഗ്രസുകാരന്‍ ആയിരുന്നുവെന്ന് മുകേഷ് പറയുന്നു. ഇന്ന് വന്ന് കോണ്‍ഗ്രസ് ആയതല്ല. പിഷാരടി ഒരു നിഷ്പക്ഷന്‍ ആയിരുന്നുവെന്നും മുകേഷ് പറയുന്നു.

പിഷാരടി ചിലപ്പോഴൊക്കെ ബിജെപിക്ക് അനുകൂലമായും ചിലപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായും ചിലപ്പോള്‍ തനിക്ക് അനുകൂലമായും സംസാരിക്കുമായിരുന്നുവെന്നും മുകേഷ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ചേരാനുളള തീരുമാനം എടുക്കുന്നതിന് മുന്‍പായി തന്നെ പിഷാരടി വിളിച്ചിരുന്നു. അത് ഇത്രയും സജീവമായ ഒരു തീരുമാനം ആണെന്ന് താനറിഞ്ഞിരുന്നില്ലെന്ന് മുകേഷ് പറഞ്ഞു.

ചേട്ടാ പല പല കാരണങ്ങള്‍ കൊണ്ട് തനിക്ക് കുറേക്കൂടി സജീവമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്നാഗ്രഹമുണ്ടെന്ന് പറഞ്ഞു. അപ്പോ താന്‍ പറഞ്ഞു, അനുഭാവി ആയാല്‍ മതി കെട്ടോ എന്നു പറഞ്ഞു. ഏത് പാര്‍ട്ടിയാണ് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. ചെന്ന് ചേര്‍ന്ന പാര്‍ട്ടിക്കാര് സംരക്ഷിക്കണം. അല്ലെങ്കില്‍ എതിര്‍ പാര്‍ട്ടിക്കാന്‍ എടുത്ത് പന്ത് തട്ടുമെന്ന് താന്‍ പറഞ്ഞു. ഏതായാലും പുതിയ കഥകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കറങ്ങി നടക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (20 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (27 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (43 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends