Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന നേതാവ് വയലാര്‍ രവി

05 MARCH 2021 02:36 PM IST
മലയാളി വാര്‍ത്ത

അങ്ങനെ സാക്ഷാല്‍ സുധാകരന്‍ നേരിട്ട് ഗോദയിലിറങ്ങുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍. വീണ്ടും മുഖ്യമന്ത്രികസേരി മോഹിച്ചിറങ്ങുന്ന ധര്‍മടത്ത് അങ്കത്തിന് പോകുന്ന സഖാവ് പിണറായിയെ വെള്ളം കുടിപ്പിക്കാന്‍ കെ. എസ് തന്നെ ഇറങ്ങേണ്ടി വരുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ മുറവിളി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന നേതാവ് വയലാര്‍ രവി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പോരെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളിക്ക് കേരളത്തിലെ നേതാക്കളെയും ഇവിടത്തെ അന്തരീക്ഷവും അറിയില്ല. കാരണം അദ്ദേഹത്തെ ദില്ലിയില്‍ നിന്ന് നിയമിച്ചതാണ്. മുല്ലപ്പള്ളിയുടെ പരിചയക്കുറവ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറുമെന്നും വയലാര്‍ രവി പറഞ്ഞു. മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാന്‍ വലിയ ശ്രമം കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. അതിനെ പിന്തുണച്ചുള്ള നിലപാടാണ് വയലാര്‍ രവിയും പ്രകടിപ്പിക്കുന്നത്.

അതേസമയം കെ സുധാകരന്‍ അധ്യക്ഷനായി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ആന്റണി നേരത്തെ പരസ്യമായി തന്നെ സുധാകരനെ പിന്തുണച്ചിരുന്നു. മുല്ലപ്പള്ളി മത്സരിക്കുമ്പോള്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് സുധാകരന് കൈമാറണമെന്നാണ് ആവശ്യം. എന്നാല്‍ ഇതിനെ കെസി വേണുഗോപാലാണ് എതിര്‍ത്തത്.

സുധാകരനെ അധ്യക്ഷനാക്കാനുള്ള ശ്രമങ്ങള്‍ സീനിയര്‍ നേതാക്കള്‍ ശക്തമാക്കിയിരിക്കുകയാണ്. മുല്ലപ്പള്ളിക്ക് കേരളം നന്നായി അറിയണമെന്നും വയലാര്‍ രവി പറഞ്ഞു. മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നാണ് വന്നത്. കേരളം മുഴുവന്‍ നടന്ന് പരിചയം അദ്ദേഹത്തിനില്ലെന്നും വയലാര്‍ രവി പറഞ്ഞു. ഞാനോ ആന്റണിയോ ഉമ്മന്‍ ചാണ്ടിയോ മുല്ലപ്പള്ളിയെ പോലെയല്ല. കേരളം മുഴുവന്‍ യാത്ര ചെയ്തവരാണ്.

ഞങ്ങള്‍ക്ക് സ്ഥലങ്ങളും രാഷ്ട്രീയവും അറിയാം. എന്നാല്‍ മുല്ലപ്പള്ളിയെ ദില്ലിയില്‍ നിന്ന് നേരിട്ട് നിയമിച്ചതാണ്. സുധാകരന്‍ വരട്ടെയെന്ന് അതുകൊണ്ടാണ് പറയുന്നത്. അതേസമയം ഉമ്മന്‍ ചാണ്ടിയെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രശ്നമാണ്. അദ്ദേഹമാണ് കേരളത്തിലെേ കാണ്‍ഗ്രസിലെ ജനപ്രിയ നേതാവ്.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം കോണ്‍ഗ്രസിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മുന്നില്‍ വരേണ്ടത് അദ്ദേഹമാണ്. കാരണം ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയില്‍ വിശ്വാസമുണ്ട്. അദ്ദേഹം ജനകീയനാണെന്നും വയലാര്‍ രവി പറഞ്ഞു. സുധാകരനാണെങ്കില്‍ പിണറായിക്കൊപ്പം കട്ടയ്ക്ക് നില്‍ക്കും എന്ന അണിയറ സംസാരം കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറെ നാളായി ഉണ്ട്്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends