Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

നിലവില്‍ നമ്മുടെ എംഎല്‍എമാരില്‍ എത്രപേര്‍ കോടിപതികളാണ് ? എത്രയാണ് ഇവരുടെയൊക്കെ വരുമാനവും ബാധ്യതയും ? ക്രിമിനല്‍ കേസ് പ്രതികളായവര്‍ എത്രപേരുണ്ട് ? .. ഔദ്യോഗിക കണക്കുകള്‍ വിശകലനം ചെയ്ത് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ദില്ലി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്

05 MARCH 2021 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

നിലവില്‍ നമ്മുടെ എംഎല്‍എമാരില്‍ എത്രപേര്‍ കോടിപതികളാണ് ? എത്രയാണ് ഇവരുടെയൊക്കെ വരുമാനവും ബാധ്യതയും ? ക്രിമിനല്‍ കേസ് പ്രതികളായവര്‍ എത്രപേരുണ്ട് ? .. ഔദ്യോഗിക കണക്കുകള്‍ വിശകലനം ചെയ്ത് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ദില്ലി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്.
എഡിആര്‍ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ എംഎല്‍എമാരിലെ സമ്പന്നന്‍ ബേപ്പൂര്‍ എംഎല്‍എ വികെസി മമ്മദ് കോയ. മുപ്പത് കോടിയുടെ ആസ്തി. കെബി ഗണേഷ് കുമാറും മഞ്ഞളാംകുഴി അലിയും പിന്നാലെയുണ്ട്. 57 എംഎല്‍എമാര്‍ കോടിപതികളാണ്. ലീഗ് എംഎല്‍എമാരില്‍ 78 ശതമാനവും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 60 ശതമാനവും കോടിപതികള്‍. സിപിഎമ്മില്‍ ഇത് 27  ശതമാനം. ലീഗ് എംഎല്‍എമാരുടെ ശരാശരി ആസ്തി 3.7 കോടി  രൂപയാണ് .സിപിഎം എംഎല്‍എമാരുടെ ശരാശരി ആസ്തി 1.5 കോടി.    കോണ്‍ഗ്രസ് എംഎല്‍എമാരുടേത് 1.37 കോടി. ഏറ്റവും കുറവ് ആസ്തിയുളളത് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്. 46,691 രൂപ. എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, കോവൂര്‍ കുഞ്ഞുമോന്‍,ഒ ആര്‍ കേളു എന്നിവര്‍ പിന്നാലെ. ആദ്യ പത്തില്‍ ഒന്‍പതും ഇടത് എംഎല്‍എമാര്‍. സമ്പത്തിനൊപ്പം പിവി അന്‍വറിന് വലിയ ബാധ്യതയുമുണ്ട്. ഏറ്റവും കൂടുതല്‍ ബാധ്യതയുളള എംഎല്‍എയും അന്‍വര്‍ തന്നെ. 5 കോടി. പി.വി അബ്ദുറഹ്മാന് മൂന്ന് കോടിയുടെയും പിസി ജോര്‍ജിന് ഒരു കോടിയുടെയും ബാധ്യതയുണ്ട്.   ആകെ 65 ശതമാനം എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകളുളളത്. ഗുരുതരസ്വഭാവുമുളള ക്രിമിനല്‍ കേസുകള്‍ 21 ശതമാനം പേര്‍ക്കെതിരെ. സിപിഎമ്മിന്റെ 18ഉം കോണ്‍ഗ്രസിന്റെ അഞ്ചും എംഎല്‍എമാര്‍ക്കും എതിരെ ഗുരുതരസ്വഭാവമുളള ക്രിമിനല്‍ കേസുകളുണ്ട്.  140ല്‍ 132 പേരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഡിആര്‍ റിപ്പോര്‍ട്ട്

 മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരന്റെ നേതൃത്വം ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങളാണ് വിവാദമാക്കിയത്. ശ്രീധരനെ കേരളം ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. കിഫ്ബി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മാറയാക്കി മുഖ്യമന്ത്രി യുദ്ധ പ്രഖ്യാപനം നടത്തുന്നുവെന്നും മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.   മുഖ്യമന്ത്രി എന്നിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അന്വേഷണം വേണമെന്ന് മുഖ്യമന്തി തന്നെ അല്ലേ കേന്ദ്രത്തെ അറിയിച്ചതെന്നും അദ്ദേഹം ചോദിച്ചു. കേരള -കേന്ദ്ര ഏറ്റുമുട്ടലാണെന്ന് വരുത്താനാണ് പിണറായിയുടെ ശ്രമിക്കുന്നുന്നു. മസാല ബോണ്ടില്‍ ക്രമക്കേട് ഇല്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഭയക്കുന്നത് എകെജി സെന്ററിലെ ഭാഷ പൊതു സമൂഹത്തില്‍ ഇറക്കരുതെന്നും വാദം പൊളിയുമ്പോഴാണ് ശബ്ദം ഉയരുന്നതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ തന്നെ തുടരുമെന്ന് കോണ്‍ഗ്രസ്. ഡിഎംകെ സഖ്യത്തില്‍ തുടരേണ്ടത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിബദ്ധതയാണെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് കൂടുതല്‍ ശക്തിപ്പെടേണ്ട സമയമാണെന്നും കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നും വീരപ്പ മൊയ്‌ലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഡിഎംകെ കോണ്‍ഗ്രസ് സഖ്യം ശക്തമാണ്. പതിറ്റാണ്ടുകളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ്. ഈ സഖ്യം തുടര്‍ന്നാല്‍ അധികാരത്തില്‍ തിരിച്ചെത്താനാകും. സീറ്റ് വിഭജനത്തിന്റെ  പേരില്‍ തര്‍ക്കം പതിവാണ്. ഇത്തവണയും അത് അവസാനനിമിഷം പരിഹരിക്കപ്പെടും. ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കേണ്ടത് രാഷ്ട്രീയ പ്രതിബദ്ധതയാണ്. കോണ്‍ഗ്രസിനൊപ്പം നിന്ന് മാത്രമേ ഡിഎംകെയ്ക്ക് അധികാരത്തില്‍ തിരിച്ചെത്താനാകുയെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നെന്ന് മുഖപത്രമായ 'കത്തോലിക്കാസഭ'യിലെ ലേഖനത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമര്‍ശത്തെയും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്.  യുഡിഎഫ് സര്‍ക്കാരിന്റെ മുസ്ലിം പ്രീണനം എല്‍ഡിഎഫ് സര്‍ക്കാരും തുടരുകയാണെന്ന് മുഖപത്രത്തില്‍ പറയുന്നു.   കെ.ടി. ജലീല്‍ വഴിയാണ് മുസ്ലിം പ്രീണനം നടത്തുന്നത്. അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും പദവികളും ക്രൈസ്തവ സമുദായത്തിന് നിഷേധിച്ചുകൊണ്ടാണ് ഇത് നടക്കുന്നത്. ഫണ്ട് വിഹിതത്തിലടക്കം തങ്ങളെ അവഗണിക്കുന്നതിനൊപ്പം മുസ്ലിം വിഭാഗത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരങ്ങളും കൊടുക്കുകയും ചെയ്യുന്നു എന്നും പത്രം വിമര്‍ശിക്കുന്നു.
ന്യൂപക്ഷ ക്ഷേമ ഫണ്ടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ല, മുസ്ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല തുടങ്ങി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണം. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള തന്ത്രമാണിതെന്നും അതിരൂപത വിമര്‍ശിക്കുന്നു.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (45 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (58 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends