Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

കെ പി സി സി ഭാരവാഹികളെ നിയമിക്കും പോലാകരുത് സ്ഥാനാർത്ഥി നിർണയം; തുറന്നടിച്ച് മുരളീധരൻ

05 MARCH 2021 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

കോൺഗ്രസ്സിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ കാര്യത്തിൽ കെ.മുരളീധരൻ എം.പി ഒരഭിപ്രായം പറഞ്ഞിട്ടുണ്ട് -കെ പി സി സി ഭാരവാഹികളെ നിയമിക്കും പോലാകരുത് സ്ഥാനാർത്ഥി നിർണയം _ ഇത് പാർട്ടി നേതൃത്വത്തിനെതിരെ മുരളീധരൻ തുറന്നടിച്ച വിമർശനമാണ് തൊടുത്ത് വിട്ടിരിക്കുന്നത്. മുരളീധരൻ പറഞ്ഞതു ശരിയാണ് -കെ പി സി സി ഭാരവാഹികളെപ്പോലെ ആകരുത് സ്ഥാനാർത്ഥി നിർണ്ണയം - മുതിർന്ന നേതാക്കന്മാരുടെ പെട്ടി എടുക്കുന്നവരെല്ലാം കെ പി സി സി ഭാരവാഹികളായി മാറും.അവർ പിന്നീട് സ്ഥാനാർത്ഥികളുമായി മാറും.സ്ഥാനാർത്ഥികൾ ജയിച്ച് വരണമെങ്കിൽ സ്ഥാനാർത്ഥി നിർണയം നല്ലതായി നടക്കണം. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയം വീതം വയ്ക്കൽ മാത്രമാണ്. വട്ടിയൂർക്കാവ് നിയോജക മണ്ഡലം രൂപീകതമായ 2011 മുതൽ കെ.മുരളീധരൻ ആ മണ്ഡലത്തിൽ നിന്നും വിജയിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തെ മുരളീധരന് നന്നായി അറിയാം. വട്ടിയൂർക്കാവിനും മുരളീധരനെ നന്നായി അറിയാം.

 

ആ സ്ഥിതിയ്ക്ക് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണ്ണയം മുരളീധരനുമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. നേതാക്കളുടെ വീതംവയ്പ് ആണെങ്കിൽ അത് ജനം അംഗീകരിക്കാൻ പോകുന്നില്ല. വട്ടിയൂർക്കാവ് എന്ന മണ്ഡലത്തിന് മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി ജാതി സമവാക്യങ്ങൾക്ക് അല്ല പ്രാധാന്യം _ മറിച്ച് വ്യക്തിയുടെ കഴിവിന് പ്രാധാന്യം കൊടുക്കുന്ന വോട്ടർമാരാണ് വട്ടിയൂർക്കാവിൽ ഉള്ളത്. അതാണ് രണ്ട് തവണയും മുരളീധരൻ കണ്ടത്. ഓരോ മണ്ഡലത്തിന്നും നിരവധി ഭൈമീ കാമുകന്മാർ ഉളള പ്രസ്ഥാനമാണ് കോൺഗ്രസ്സ് ' _ ഈ ഭൈമീ കാമുകന്മാർ ഇപ്പോൾ നെട്ടോട്ടമാണ്. കോൺഗസ്സിനെപ്പോലുള്ള പാരമ്പര്യവും പഴക്കവുമുള്ള പാർട്ടികളിൽ ഇപ്പോഴും ഇക്കാര്യത്തിൽ സമീപനം ഉദാരമാക്കിയിട്ടില്ല. സ്ഥാനാർത്ഥി നിർണയ വേളയിൽ നടക്കുന്ന കൂട്ടയടിയും തെറ്റിപ്പിരിയലുമൊക്കെ അതിന് തെളിവാണ്.തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ സമ്മർദ്ദ ഗ്രൂപ്പുകളുണ്ടാക്കിസ്ഥാനാർത്ഥിത്വം തരപ്പെടുത്താനുള്ള അടവുകൾ കോൺഗ്രസ്സുകാർക്ക് പണ്ടേ പരിമിതമാണ്. തനിക്ക് ശേഷം പ്രളയം എന്ന മനോഭാവം വച്ചു പുലർത്തുന്ന നേതാക്കൾക്കും കുറവൊന്നുമില്ല. അധികാരവും സ്ഥാനമാനങ്ങളും പിന്തുടർച്ചാവകാശം പോലെ കൈമാറുന്ന സമ്പ്രദായവും ജനാധിപത്യത്തിന് യോജിച്ചതല്ല -ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ കെ.സി.ജോസഫ് കാലങ്ങളായി നിൽക്കുകയാണല്ലോ? എന്തുകൊണ്ട് ആണ് അദ് ദേഹം പിന്മാറ്റം നടത്തിയത്? ജോസ് വിഭാഗം എൽ ഡി എഫിൽ ചേക്കേറിയത് ഇരിക്കൂറിൽ കോൺഗ്രസിന് ക്ഷീണം ഉണ്ടാക്കും എന്നു മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ്. അല്ലാതെ പുതിയ നിര വരട്ടെ എന്നു കരുതിയല്ല. എന്നിട്ട് അദ് ദേഹം എന്താണ് പറഞ്ഞത്? വേണമെങ്കിൽ ചങ്ങനാശ്ശേരിയിൽ മത്സരിക്കാം എന്ന്. അപ്പോൾ ആ പ്രഖ്യാപനം അ ധിക്കാരക്കൊതി തീർന്നത് കൊണ്ട് അല്ലല്ലോ?

 

ഒരു തിരഞ്ഞെടുപ്പ് ഘട്ടത്തിലും സി.എഫ്.തോമസ് എന്താണ് പറഞ്ഞിരുന്നത്? ഇത്തവണ കൂടി മാത്രമേ താൻ മത്സര രംഗത്ത് ഉള്ളൂ എന്ന് .പറഞ്ഞ് പറഞ്ഞ് ജീവിതകാലമത്രയും സി.എഫ്.തോമസ് അധികാര കസേരയിൽ ഇരുന്നല്ലോ? തനിക്ക് ശേഷം പ്രളയം എന്ന മനോഭാവം വച്ചു പുലർത്തുന്ന നേതാക്കൾക്കും കുറവൊന്നുമില്ല. കെ.പി.സി- സി തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എന്താണ് ചർച്ചയിൽ വന്നത്?- നാലോ അഞ്ചോ ടേം കഴിഞ്ഞാൽ സ്വയം മാറി നിൽക്കണമെന്ന അഭിപ്രായം ഉയർന്നു വന്നില്ലേ?_ ഈ നിർദേശം നേതൃത്യം ഗൗരവപൂർവ്വം എടുക്കേണ്ടതല്ലേ? ഈ നിർദ്ദേശം തന്നെ അർഹമായതിലും അധികമല്ലേ എന്ന സന്ദേഹം ന്യായമാണ്.നാലും അഞ്ചും ടേം എന്നതിനു പകരം രണ്ടോ മൂന്നോ എന്നാക്കിമാറ്റുകയല്ലേ ഉചിതമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു '_ പുതിയവർ രംഗപ്രവേശം ചെയ്യട്ടെ - വനിതകൾക്കും അവസരം നൽകുക -കടൽ കിഴവന്മാരുടെ വീതംവയ്പ് കഴിയുമ്പോൾ വനിതകളുടെ സ്ഥാനം അടുക്കളയിൽ ആകുകയാണ് മുൻകാലങ്ങളിൽ പതിവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (48 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends